ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന ഹരജി തള്ളി

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി മദ്രാസ് ഹൈകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.കെ. കൗള്‍, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് കേസ് തള്ളി പുറപ്പെടുവിച്ച വിധിയില്‍ നിലവിലെ സാഹചര്യത്തില്‍ പരാതിക്കാരന്‍െറ ലക്ഷ്യം പബ്ളിസിറ്റിയാണെന്ന് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി കോടതികളെ ഉപയോഗിക്കരുതെന്നും ഹരജിക്കാരന് മുന്നറിയിപ്പ് നല്‍കി.

അഭ്യൂഹങ്ങള്‍ പരക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയില്‍ ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ട്രാഫിക് രാമസാമിയാണ് ഹരജി നല്‍കിയത്. മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമല്ളെങ്കില്‍ നിയമപ്രകാരം താല്‍ക്കാലിക മുഖ്യമന്ത്രിയെ നിയമിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് മുഖ്യമന്ത്രിയുടെ ആരോഗ്യനില ഉള്‍പ്പെടുത്തി എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് നിര്‍ദേശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ സര്‍ക്കാര്‍ നല്‍കുന്ന അറിയിപ്പുകള്‍ ജനങ്ങള്‍ക്കിടയില്‍ ആകാംക്ഷ കുറക്കുമെന്ന് അന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കവെ ചീഫ് ജസ്റ്റിസിന്‍െറ ബെഞ്ചിലേക്ക് മാറ്റപ്പെട്ടു. തുടര്‍ന്ന് ഇരു വിഭാഗത്തിന്‍െറയും വാദം കേട്ട് പരാതി തള്ളുകയായിരുന്നു.
Tags:    
News Summary - madras high court rejects jayalalitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.