ചെന്നൈ: തേനി എം.പി പി. രവീന്ദ്രനാഥ് കുമാറിനെ മദ്രാസ് ഹൈകോടതി അയോഗ്യനാക്കി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തിരിമറി നടത്തിയെന്ന പരാതിയിലാണ് കോടതി വിധി. തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിന്‍റെ മകനാണ് രവീന്ദ്രനാഥ്. സുപ്രീംകോടതിയിൽ ഹരജി സമർപ്പിക്കുന്നതിന് സമയം നൽകിക്കൊണ്ട്, വിധി നടപ്പാക്കുന്നത് ഒരു മാസത്തേക്ക് കോടതി നീട്ടിനൽകി.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ യഥാർഥ സ്വത്തുവിവരങ്ങൾ മറച്ചുവെച്ചു, വോട്ടിന് പണം നൽകി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് പി. മിലാനി എന്നയാളാണ് പരാതി നൽകിയത്. തുടർന്ന് വിശദമായ വാദം കേൾക്കലിനൊടുവിലാണ് ജസ്റ്റിസ് എസ്.എസ്. സുന്ദർ 2019ലെ പി. രവീന്ദ്രനാഥ് കുമാറിന്‍റെ തെരഞ്ഞെടുപ്പ് അസാധുവാക്കിയത്. 76,000ലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു രവീന്ദ്രകുമാർ ജയിച്ചത്.
എ.ഐ.എ.ഡി.എം.കെ-എൻ.ഡി.എ സഖ്യത്തിന്‍റെ ഒരേയൊരു എം.പിയായിരുന്നു രവീന്ദ്രകുമാർ. അയോഗ്യതയോടെ തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെക്ക് എം.പി ഇല്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.