മതപരിവർത്തനം: മിഷനറി സ്കൂളുകൾ നിരീക്ഷിക്കാന്‍ മധ്യപ്രദേശ് സർക്കാറിന്‍റെ നിർദേശം

ഭോപാൽ: സംസ്ഥാനത്തുടനീളമുള്ള മിഷനറി സ്‌കൂളുകൾ നിരീക്ഷിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ഭോപ്പാലിലെ ക്രൈസ്റ്റ് മെമ്മോറിയൽ സ്‌കൂളിൽ മതപരിവർത്തനം നടന്നുവെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് നടപടിയുമായി സർക്കാർ എത്തുന്നത്.

ഞായറാഴ്ച സംഭവം റിപ്പോർട്ട് ചെയ്ത ഉടനെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസിൽ ഇതുവരെ നാലു പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. മതപരിവർത്തനം നടന്നതായി ആരോപിച്ച് ഭോപ്പാൽ സ്വദേശി നൽകിയ പരാതിയിലാണ് കേസെടുത്തത്.

സ്കൂളുകളിൽ മതപരിവർത്തനം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഏർപ്പെടുത്തിയതായി നരോത്തം മിശ്ര പറഞ്ഞു. എല്ലാ മിഷനറി സ്കൂളുകളിലും കർശന നിരീക്ഷണം നടത്താൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Madhya Pradesh police directed to monitor missionary schools over alleged conversions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.