മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്​ കോവിഡ്

ന്യൂഡൽഹി: മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്​ കോവിഡ്​ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന്​ നടത്തിയ ​പരിശോധനയിലാണ്​ അദ്ദേഹത്തിന്​ രോഗം സ്ഥിരീകരിച്ചത്​. ചൗഹാൻ തന്നെയാണ്​ രോഗബാധ സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്​.

സമ്പർക്കത്തിലായ എല്ലാവരും കോവിഡ്​ ടെസ്​റ്റ്​ നടത്തണമെന്നും ​ക്വാറൻറീനിൽ പോകണമെ​ന്നും ആവശ്യപ്പെട്ടു. പ്രതിദിന കോവിഡ്​ അ​വലോകന യോഗത്തിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ പ​​ങ്കെടുക്കുമെന്നും​ ശിവരാജ്​ സിങ്​ ചൗഹാൻ വ്യക്​തമാക്കി.

മധ്യപ്രദേശിൽ 25,474 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. 780 പേർ രോഗം ബാധിച്ച്​ മരിച്ചു. 17,359 പേർ  രോഗമുക്​തി നേടി.​ മധ്യപ്രദേശിൽ കമൽനാഥിൻെറ നേതൃത്വത്തിലുള്ള കോൺഗ്രസ്​ സർക്കാറിനെ അട്ടിമറിച്ചാണ്​ ശിവരാജ്​ സിങ്​ ചൗഹാൻ മധ്യപ്രദേശ്​ മുഖ്യമന്ത്രിയായത്​.  കോൺഗ്രസ്​ നേതാവായിരുന്ന ജോതിരാദിത്യ സിന്ധ്യയെ കൂറുമാറ്റിയാണ് ബി.ജെ.പി സംസ്ഥാനത്ത്​ ഭരണം പിടിച്ചെടുത്തത്​.

Tags:    
News Summary - Madhya Pradesh CM Shivraj Singh Chouhan tests positive for Covid-19-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.