വിശ്വാസ വോട്ടെടുപ്പ് നടന്നില്ല; മധ്യപ്രദേശ് നിയമസഭ 26 വരെ പിരിഞ്ഞു

ഭോപാൽ: മധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പ് നടത്താതെ നിയമസഭ സമ്മേളനം മാർച്ച് 26 വരെ പിരിഞ്ഞു. ഗവർണർ ലാൽജി ടണ്ഡന്‍റെ ഒരു മിനിറ്റ് മാത്രം നീണ്ട നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ നിയമസഭ 26 വരെ പിരിഞ്ഞതായി സ്പീക്കർ എൻ.പി. പ്രജാപതി പ്രഖ്യാപിക്കുകയായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്‍റെ സാഹചര്യം മുൻനിർത്തിയാണ് സഭ പിരിഞ്ഞത്.

ഭൂരിപക്ഷം തെളിയിക്കാൻ 10 ദിവസം കൂടി ലഭിച്ചതോടെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറിന് താൽക്കാലിക ആശ്വാസമായിരിക്കുകയാണ്. സഭയിൽ തിങ്കളാഴ്ച ഭൂരിപക്ഷം തെളിയിക്കണമെന്ന് മുഖ്യമന്ത്രി കമൽനാഥിനോട് ഗവർണർ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.

നയപ്രഖ്യാപനത്തിന്‍റെ അവസാന പേജ് മാത്രമാണ് ഗവർണർ സഭയിൽ വായിച്ചത്. സർക്കാർ ഭരണഘടനയെ പിന്തുടരണമെന്ന് അദ്ദേഹം നിർദേശിച്ചു.

കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് ഗോവിന്ദ് സിങ് കൊറോണ വൈറസ് സാഹചര്യത്തെ കുറിച്ച് സഭയിൽ പ്രമേയം അവതരിപ്പിച്ചു. ഇതിന് പിന്നാലെ മാർച്ച് 26 വരെ നിയമസഭ പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിക്കുകയായിരുന്നു.

വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച തന്നെ നടത്തണമെന്ന് കാണിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് ബി.ജെ.പി എം.എൽ.എമാർ ഉയർത്തിക്കാട്ടി. ഇക്കാര്യം ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ആശയവിനിമയമാണെന്ന് സ്പീക്കർ പറഞ്ഞു. അതേസമയം, വിശ്വാസവോട്ടെടുപ്പ് ഉടൻ നടത്താൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയാണ് ബി.ജെ.പി.

ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ 22 എം.​എ​ൽ.​എ​മാ​ർ രാ​ജി​വെ​ച്ച​തി​നെ​തു​ട​ർ​ന്നാണ് ക​മ​ൽ​നാ​ഥി​ന്‍റെ നേതൃത്വത്തിലുള്ള സർക്കാർ​ പ്ര​തി​സ​ന്ധി​യി​ലാ​യത്. കോ​ൺ​ഗ്ര​സ്​ വി​ട്ട്​ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യെ പി​ന്തു​ണ​ക്കു​ന്ന എം.​എ​ൽ.​എ​മാ​ർ മു​ഴു​വ​ൻ രാ​ജി​ക്ക​ത്ത്​ ന​ൽ​കി​യെ​ങ്കി​ലും ആ​റു​പേ​രു​ടെ രാ​ജി മാ​ത്ര​മാ​ണ്​ സ്​​പീ​ക്ക​ർ ഇ​തു​വ​രെ അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഭൂ​രി​പ​ക്ഷം ന​ഷ്​​ട​പ്പെ​ട്ടു​വെ​ങ്കി​ലും ചി​ല വി​മ​ത എം.​എ​ൽ.​എ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഭ​ര​ണം നി​ല​നി​ർ​ത്താ​നാ​വു​മോ​യെ​ന്ന ശ്ര​മ​ത്തി​ലാ​ണ്​ കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​ർ. ഇ​തി​ന്​ സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്ന​തി​നാ​ൽ സ്​​പീ​ക്ക​റു​ടെ ഇന്നത്തെ തീ​രു​മാ​നം സർക്കാറിന് ആശ്വാസമായിരിക്കുകയാണ്.

Tags:    
News Summary - Madhya Pradesh Assembly adjourned till March 26 amid uproar; floor test deferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.