ഡൽഹി: മാർച്ച് 31 ഓടെ ഇന്ത്യ മാവോയിസ്റ്റ് മുക്തമാകുമെന്ന് പ്രഖ്യാപിച്ച് അമിത് ഷാ. ആന്ധ്രപ്രദേശിലെ തിരുപ്പതി മുതൽ നേപ്പാളിലെ പശുപതി വരെ ചുവന്ന ഇടനാഴി നിർമിക്കാൻ സ്വപ്നം കാണുന്നവരെ സുരക്ഷാ സേന പരാജയപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു.
കട്ടഖ് ജില്ലയിലെ മുണ്ടാലിയിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സിഐഎസ്എഫ്) 57-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന സ്ഥാപനങ്ങൾക്ക് സുരക്ഷ നൽകുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് സേന പങ്ക് പഹിച്ചു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് നിന്ന് നക്സലിസത്തെ വേരോടെ പിഴുതെറിയാൻ കഴിയുന്നത് രാജ്യത്തിന്റെ സുരക്ഷാ സേനക്ക് ഒരു വലിയ നേട്ടമായിരിക്കും. നമ്മുടെ സുരക്ഷാ സേന പ്രതീക്ഷകൾ നിറവേറ്റി. രാജ്യം ഇപ്പോൾ മാവോയിസ്റ്റുകളെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
ബീഹാറിനെ അടുത്തിടെ നക്സൽ വിമുക്തമായി പ്രഖ്യാപിച്ചു. ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമേ ഇടതുപക്ഷ തീവ്രവാദം ബാധിച്ചിട്ടുള്ളൂ. ഇന്ത്യയിലെ ഏഴ് ജില്ലകളെ മാത്രമേ നക്സൽ ബാധിതമായി കണക്കാക്കപ്പെടുന്നുള്ളൂ. ഛത്തീസ്ഗഡിൽ അഞ്ച് (ബിജാപ്പ്, നാരായൺപൂർ, സുക്മ, കാങ്കർ, ദന്തേവാഡ) ജാർഖണ്ഡ് (പടിഞ്ഞാറൻ സിംഗ്ഭൂം), ഒഡീഷ (കാന്തമാൽ) എന്നിവിടങ്ങളിൽ ഓരോ ജില്ലകളിലുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.