ചെന്നൈ: തമിഴക വെട്രി കഴകത്തേയും നടന്‍ വിജയേയും പരിഹസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. പാർട്ടി രൂപീകരിച്ചയുടൻ തന്നെ അധികാരം പിടിക്കണമെന്നും മുഖ്യമന്ത്രിയാകണമെന്നുമാണ് ചിലരുടെ ആഗ്രഹമെന്നും തമിഴ് സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി പലതും ചെയ്യുന്നുവെന്ന് ചിലര്‍ നാടകം കളിക്കുന്നുണ്ടെന്നും വിമർശിച്ച് സ്റ്റാലിന്‍.
ഇത്തരം ഷോ നടത്തുന്നവര്‍ക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ല എന്ന് സ്റ്റാലിന്‍ പറഞ്ഞു. പുതിയ പാര്‍ട്ടിയുടെ ലക്ഷ്യം ജനസേവനമല്ല മറിച്ച് അധികാരം പിടിക്കലാണ്. ഡി.എം.കെ ഇന്നലെ മുളച്ച കൂണ്‍ അല്ല എന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. വിജയ്‌യെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനങ്ങള്‍. എന്‍.ടി.കെ പാര്‍ട്ടി വിട്ട് ഡി.എം.കെയില്‍ ചേരുന്നവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കുന്ന ചടങ്ങിലായിരുന്നു സ്റ്റാലിന്റെ പരാമര്‍ശം.
ചില പാര്‍ട്ടികള്‍ രൂപികരിച്ചയുടനെ തന്നെ അധികാരത്തില്‍ വരണമെന്ന ഉദ്ദേശ്യത്തിലാണ് നിലനില്‍ക്കുന്നത്. ചിലര്‍ പറയുന്നത് അധികാരത്തില്‍ വരുമെന്നും അടുത്ത മുഖ്യമന്ത്രിയാകുമെന്നുമൊക്കെയാണ്. ആ പാര്‍ട്ടിയുടെ പേരോ നേതാവിന്റെ പേരോ ഞാന്‍ പറയുന്നില്ല. കാരണം തങ്ങള്‍ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് നാടകം കളിക്കുന്നവരെ പ്രശസ്തരാക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല എന്നും സ്റ്റാലിന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.