ലഫ്. ജനറൽ മനോജ് പാണ്ഡെ ആൻഡമാൻ നിക്കോബാർ കമാൻഡിന്‍റെ പുതിയ മേധാവി

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ കമാൻഡിന്‍റെ പുതിയ മേധാവിയായി ലഫ്റ്റനന്‍റ് ജനറൽ മനോജ് പാണ്ഡെയെ നിയോഗിച്ചു. പോർട്ട് ബ്ലെയറിലെ സൈനിക ആസ്ഥാനത്താണ് നിയമനം. 

കര, നാവിക, വ്യോമ സേനകളുടെ പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്ന ഏക കമാൻഡ് ആണിത്. സേനകൾ നടത്തുന്ന നീക്കങ്ങൾ ഏകോപിപ്പിക്കുകയാണ് കമാൻഡിന്‍റെ ചുമതല. മലാക്ക കടലിടുക്കിനോട് വളരെ അടുത്തുള്ള ആൻഡമാൻ തന്ത്രപ്രധാന്യ സൈനിക മേഖലയാണ്. 

ലഫ്റ്റനന്‍റ് ജനറൽ രാജ് ശുക്ലയെ ഷിംലയിലെ സൈനിക പരിശീലന കമാൻഡിന്‍റെ (ആർട്രാക്) പുതിയ മേധാവിയായി നിയമിച്ചു. നിലവിൽ സൈനിക ആസ്ഥാനത്ത് പ്രവർത്തിച്ചു വരികയായിരുന്നു. 1991 ഒക്ടോബർ ഒന്നിന് മധ്യപ്രദേശിലെ മോവിലാണ് സൈനിക പരിശീലന കമാൻഡ് (ആർട്രാക്) സ്ഥാപിച്ചത്. പിന്നീട് 1993 മാർച്ച് 31ന് ഷിംലയിലേക്ക് മാറ്റി.

Tags:    
News Summary - Lt Gen Manoj Pande appointed next chief of Andaman -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.