‘ഐ ലവ് യു’ മോഷണത്തിന് ശേഷം നിലത്തെഴുതി; ഛത്തീസ്​ഗഡിലെ കോൺഗ്രസ് ഓഫിസിൽനിന്ന് സ്റ്റീൽ ടാപ്പുകൾ മോഷ്ടിച്ചതായി പരാതി

റായ്പൂർ: ഛത്തീസ്​ഗഡിലെ കോൺ​ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് 50ലധികം സ്റ്റീൽ ടാപ്പുകൾ മോഷണം പോയതായി പരാതി. സർഗുജ ജില്ലയിലെ അംബികാപൂരിലെ രാജീവ് ഭവനിലാണ് സംഭവം.

പാർട്ടി ഓഫിസിൽനിന്ന് 73 സ്റ്റീൽ ടാപ്പുകളെങ്കിലും മോഷ്ടാക്കൾ കൊണ്ടുപോയതായി പാർട്ടിയിലെ മുതിർന്ന നേതാവ് പറഞ്ഞു. പാർട്ടി ഓഫിസിലെ ടോയ്‍ലറ്റുകളിൽ തകർന്ന ബേസിനുകളുടെയും ഫ്ലഷ് ടാങ്കുകളുടെയും ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. മോഷണത്തിന് ശേഷം കള്ളൻമാൻ തറയിൽ പൊടി ഉപയോഗിച്ച് ‘ഐ ലവ് യു’ എന്ന സന്ദേശം എഴുതിയിരുന്നു.

മോഷണത്തിന് പിന്നിൽ ലഹരിക്ക് അടിമകളായവരോ സാമൂഹ്യവിരുദ്ധരോ ആണെന്ന് ജില്ലാ കോൺഗ്രസ് മേധാവി ബാലകൃഷ്ണ പഥക് പറഞ്ഞു. രാജീവ് ഭവനിൽ മൂന്നാം തവണയാണ് മോഷണം നടക്കുന്നതെന്നും തുടർച്ചയായ മോഷണത്തിൽ പൊലീസിന്റെ പ്രവർത്തന രീതി കാണുമ്പോൾ ക്രമസമാധാനനില നഷ്ടപ്പെട്ടതായി തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Love You Note Scribbled In Dust After Taps Stolen From Congress Office In Chhattisgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.