ന്യൂഡൽഹി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ ഫൈസൽ ഫരീദിനായി ഇൻറർപോൾ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. കേന്ദ്രസർക്കാറിെൻറ അഭ്യർഥന പ്രകാരമാണ് നടപടി. നേരത്തെ വിദേശകാര്യ മന്ത്രാലയം ഫൈസലിെൻറ പാസ്പോർട്ട് റദ്ദാക്കിയിരുന്നു.
വിമാനത്താവളങ്ങളിലൂടെയോ തുറമുഖങ്ങളിലൂടെയോ കടക്കാന്‍ ഫൈസന്‍ ഫരീദിന് ഇനി സാധിക്കില്ല. കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസലാണ് നയതന്ത്ര ബാഗേജ് എന്നപേരിൽ യു.എ.ഇയിൽനിന്ന് സ്വർണം അയച്ചതെന്ന് എന്‍.ഐ.എ പറയുന്നു.
കസ്റ്റംസിന്റെ നിര്‍ദ്ദേശമനുസരിച്ചായരിന്നു പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ഈ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ബ്യൂറോ ഓഫ് എമിഗ്രേഷനെയും അറിയിച്ചിട്ടുണ്ട്. ഫൈസല്‍ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാറിെൻറ സുപ്രധാന നടപടി. പാസ്പോര്‍ട്ട് റദ്ദാക്കിയതിനാല്‍ ഫൈസലിന് യു.എ.ഇക്കുള്ളിലും പുറത്തും യാത്രചെയ്യാന്‍ സാധിക്കില്ല. സാധുതയില്ലാത്ത പാസ്പോര്‍ട്ടുമായി പുറത്തിറങ്ങിയാല്‍ അറസ്റ്റുള്‍പ്പെടെ നടപടി നേരിടേണ്ടിവരും.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പേര് ഉയർന്നുവന്നപ്പോൾ ആരോപണങ്ങള്‍ നിഷേധിച്ച് ഫൈസൽ ഫരീദ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്നു. എന്നാൽ, പിന്നീട് ഇദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല.
നേരത്തെ ഫൈസൽ എറണാകുളം സ്വദേശിയാണെന്നായിരുന്നു അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. പിന്നീട് തൃശൂർ സ്വദേശിയാണെന്ന് കാണിച്ച് കോടതിയിൽ എൻ.ഐ.എ വിലാസം തിരുത്തി നൽകി.
വെള്ളിയാഴ്ച ഇയാളുടെ തൃശൂരിലെ വീട്ടിൽ റെയ്ഡ് നടന്നിരുന്നു. കൊടുങ്ങല്ലൂർ കയ്പംഗലത്തെ മൂന്നുപീടികയിലെ വീട്ടിലാണ് കസ്റ്റംസ് സംഘം റെയ്ഡ് നടത്തിയത്. വില്ലേജ് ഓഫിസറുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിൽ അഞ്ചംഗ സംഘം പരിശോധനക്കെത്തിയത്.
ഒരു വർഷത്തിലധികമായി ഫൈസൽ ഫരീദിെൻറ മൂന്നുപീടികയിലുള്ള വീട് അടഞ്ഞുകിടക്കുകയാണ്. ഒരു വർഷം മുമ്പ് നാട്ടിലെത്തിയ ഇദ്ദേഹം മാതാവിനേയും പിതാവിനേയും കൂട്ടി ഗൾഫിലേക്ക് മടങ്ങി.
സമീപത്തുള്ള ബന്ധുക്കളുടെ പക്കൽനിന്ന് താക്കോൽ വാങ്ങി തുറന്നാണ് പരിശോധന നടത്തിയത്. ഫൈസൽ ഫരീദിെൻറ ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നാണ് അറിയുന്നത്. ഇവിടെനിന്ന് കേസിന് അനുകലൂമായേക്കാവുന്ന വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.