കുതിച്ചും കിതച്ചും താര സ്ഥാനാർത്ഥികൾ; കങ്കണ റണാവത്, സുരേഷ് ​ഗോപി, ഹേമ മാലിനി മുന്നിൽ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടരുന്നതിനിടെ കുതിച്ചും കിതച്ചും മുന്നേറുകയാണ് താര സ്ഥാനാർത്ഥികൾ. കങ്കണ റണാവത്ത്, അരുൺ ഗോവിൽ, ശത്രുഘ്‌നൻ സിൻഹ, രാധിക ശരത്കുമാർ, കേരളത്തിൽ നിന്നും സുരേഷ് ഗോപി, കൃഷ്ണകുമാർ എന്നിവരാണ് തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന പ്രധാന മത്സരാർത്ഥികൾ.

ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നും ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്ന കങ്കണ 50,000 വോട്ടുകൾ നേടി ലീഡ് തുടരുകയാണ്. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്ന സുരേഷ് ​ഗോപിയും 50,000ത്തിലധികം വോട്ടുകളോടെ ലീഡ് നിലനിർത്തുന്നുണ്ട്. ബി.ജെ.പി നേതാവും മഥുര സിറ്റിങ് എം.പിയും കൂടിയായ നടി ഹേമ മാലിനി 1,60,000 വോട്ടുകൾക്ക് മുന്നിലാണ്.

തൃണമൂൽ കോൺ​ഗ്രസിന്റെ ശത്രുഘ്നൻ സിൻഹയും മുന്നോട്ട് കുതിക്കുകയാണ്. ബി.ജെ.പി ടിക്കറ്റിൽ ഉത്തർപ്രദേശിലെ മീററ്റിൽ നടൻ അരുൺ ഗോവിലും, ഘോരക്പൂരിൽ രവി കിഷനും വോട്ട് നിലനിർത്തി മുന്നേറുകയാണ്. വടക്കുകിഴക്കൻ ഡൽഹിയിൽ നിന്നും ബി.ജെ.പി ടിക്കറ്റിൽ മത്സരത്തിനെത്തിയ മനോജ് തിവാരിയും മുന്നോട്ട് കുതിക്കുമ്പോൾ വിജയിക്കാൻ വോട്ട് നിലനിർത്താൻ കിതക്കുകയാണ് ഉത്തർപ്രദേശിലെ അസം​ഗഡ് ബി.ജെ.പി സ്ഥാനാർത്ഥി ദിനേശ് ലാൽ യാദവ്. തമിഴ്നാട്ടിലെ വിരുദ്​ഗനറിൽ നിന്നും കനത്ത തിരിച്ചടിയാണ് ബി.ജെ.പി സ്ഥാനാർത്ഥി രാധിക ശരത് കുമാറിന് ഫലം.

പശ്ചിമ ബം​ഗാളിൽ ബി.ജെ.പിയുടെയും ടി.എം.സിയുടെയും താര സ്ഥാനാർത്ഥികൾ തമ്മിൽ ഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബിർഭും ടി.എം.സി സ്ഥാനാർത്ഥി സതാബ്ദി റോയ്, ജാദവ്പൂർ സ്ഥാനാർത്ഥി സായോനി ഘോഷ്, ഘടാൽ സ്ഥാനാർത്ഥി ദിപക് അധികാരി, ഹൂ​ഗ്ലിയിലെ രചന ബാനർജി, ബർധം-ദുർ​ഗാപൂർ സ്ഥാനാർത്ഥി കൃതി ആസാദ് എന്നിവർക്കൊപ്പം ലീഡ് നിലനിർത്തി മുന്നേറുകയാണ് ബി.ജെ.പിയുടെ മേദിനിപൂർ സ്ഥാനാർത്ഥി അ​ഗ്നിമിത്ര പോൾ. എന്നാൽ ഹൂ​ഗ്ലിയിലെ ബി.ജെ.പി സ്ഥാനാർത്ഥി ലോക്റ്റ് ചാറ്റർജിയും ബഹ്റാംപൂരിലെ ടി.എംസി സ്ഥാനാർത്ഥി യുസുഫ് പത്താനും വോട്ട് നിലയിൽ പിന്നിലാണ്.

ബിഹാറിലെ കാരക്കാട്ട് ലോക്സഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി പവൻ സിങ് പിന്നിലാണ്. രാജസ്ഥാനിലെ ചുരു ബി.ജെ.പി സ്ഥാനാർത്ഥി ദേവേന്ദ്ര ജജാരിയ, കേരളത്തിലെ കൊല്ലം ബി.ജെ.പി സ്ഥാനാർത്ഥി കൃഷ്ണകുമാർ, കൊല്ലം സി.പി.എം സ്ഥാനാർത്ഥി മുകേഷ് എന്നിവരും വോട്ട് നിലയിൽ പിന്നിലാണ്.

Tags:    
News Summary - Lok Sabha Elections 2024: Celebrity candidates in election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.