ന്യൂഡൽഹി: ബി.ജെ.പി ബന്ധം മടുത്ത മുൻക്രിക്കറ്റ് താരം കീർത്തി ആസാദ് കോൺഗ്രസിെൻറ പ ിച്ചിൽ. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി അദ്ദേഹത്തിന് ഒൗപചാരികമായി കോൺഗ്രസിലേക്ക ് വാതിൽ തുറന്നു. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി കടുത്ത ശത്രുതയിലായ കീർത്തി ആസ ാദിെൻറ കോൺഗ്രസിലേക്കുള്ള വരവ് ദിവസങ്ങൾക്കു മുേമ്പ ഉറപ്പിച്ചിരുന്നു. എന്നാൽ, തിങ്കളാഴ്ചയാണ് ഒൗപചാരിക ചടങ്ങ് നടന്നത്.
ബി.ജെ.പിയുടെ ലോക്സഭാംഗമാണ് കീർത്തി ആസാദ്. ബിഹാറിലെ പഴയ കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഭഗവത് ഝാ ആസാദിെൻറ മകനാണ്. പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് 2015ൽ ബി.ജെ.പിയിൽനിന്ന് സസ്പെൻഡ് ചെയ്തു.
ദർഭംഗയിൽ മത്സരിക്കാൻ താൽപര്യപ്പെടുന്നുവെങ്കിലും കോൺഗ്രസ് അദ്ദേഹത്തെ ഡൽഹിയിൽ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ വർഷങ്ങളിൽ താൻ ബി.ജെ.പിയിൽനിന്ന് വളരെ മോശം പെരുമാറ്റം ഏറ്റുവാങ്ങുകയായിരുന്നുവെന്ന് അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു. കോൺഗ്രസിലേക്കുള്ള മടക്കം, സ്വന്തം വീട്ടിലേക്ക് വീണ്ടും തിരിച്ചെത്തിയ പ്രതീതിയാണ് സമ്മാനിക്കുന്നത്-കീർത്തി ആസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.