ന്യൂഡൽഹി: ഡൽഹിയിലെ ഏഴു ലോക്സഭ സീറ്റിലും കോൺഗ്രസ് ഒറ്റക്കു മത്സരിക്കും. ഇക്കാര്യം സ്ഥിരീകരിച്ച ഡൽഹി കോൺഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത് ആം ആദ്മി പാർട്ടിയുമായുള്ള തെരഞ്ഞെടുപ്പ് ധാരണ തള്ളി.
വിജയസാധ്യതയുള്ള സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് അവർ അറിയിച്ചു. പഴയ മുഖങ്ങളും പുതുമുഖങ്ങളും ഇടകലർന്നതാകും സ്ഥാനാർഥി പട്ടികയെന്നും ഷീല ദീക്ഷിത് കൂട്ടിച്ചേർത്തു. ഭരണകക്ഷിയായ ആപ്പുമായി ധാരണയുണ്ടാകുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഇരു പാർട്ടികളും ഒറ്റക്കു മത്സരിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.