ന്യൂഡൽഹി: പ്രതിപക്ഷ ബഹളം മൂലം തുടർച്ചയായി 17 ാം ദിവസവും ലോക്സഭ പിരിഞ്ഞു. ഏപ്രിൽ രണ്ടുവരെയാണ് സഭ പിരിഞ്ഞത്. രാവിലെ സഭ തുടങ്ങിയതു മുതൽ തങ്ങൾക്ക് നീതി ലഭ്യമാകണമെന്ന് ആവശ്യപ്പെട്ട് എ.െഎ.എ.ഡി.എം.കെ എം.പിമാർ ബഹളം ആരംഭിച്ചു. കവേരി മാനേജ്മെൻറ് ബോർഡ് വിഷയത്തിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം.
അവിശ്വാസ പ്രമേയം സഭയിൽ ചർച്ചക്കെടുക്കണമെന്നത് തെൻറ കടമയായിരുന്നുവെന്ന് സ്പീക്കർ സുമിത്ര മഹാജൻ പറഞ്ഞു. എന്നാൽ അച്ചടക്ക രഹിതമായ സഭയിൽ തനിക്ക് അതിന് സാധിച്ചില്ലെന്നും സ്പീക്കർ പറഞ്ഞു. പാർലമെൻറ് നടപടികൾ തടസപ്പെടുത്തുന്നത് കോൺഗ്രസാണെന്ന് ബി.ജെ.പി നേതാവ് ആനന്ദ് കുമാർ കുറ്റപ്പെടുത്തി. നേരത്തെ, ബഹളം മൂലം കുറച്ച് സമയത്തേക്ക് സഭാ നടപടികൾ നിർത്തിവെച്ചിരുന്നു. പുനരാരംഭിച്ചപ്പോഴും ബഹളം തുടർന്നതിനാലാണ് സഭ പിരിഞ്ഞത്.
സഭക്ക് പുറത്തും എ.െഎ.എ.ഡി.എം.കെ എം.പിമാർ പ്രതിഷേധിച്ചു. ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ടി.ഡി.പി എം.പജിമാരും അസം വനിതാ സർവകലാശാല അടച്ചു പൂട്ടാനുള്ള നീക്കത്തിനെതിരെ അസം എം.പിമാരും പാർലമെൻറിനു പുറത്ത് പ്രതിഷേധിച്ചു. രാജ്യസഭയിൽ വിരമിക്കുന്ന അംഗങ്ങൾക്ക് യാത്രയയപ്പ് കഴിഞ്ഞു. പാർലമെൻറ് ബജറ്റ് സമ്മേളനം ഏപ്രിൽ ആറിന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.