മധ്യപ്രദേശിൽ വീണ്ടും ലോക്​ഡൗൺ

ഭോപ്പാൽ: കോവിഡ്​ വ്യാപനത്തെ തുടർന്ന്​ മധ്യപ്രദേശിലെ നഗരങ്ങളിൽ ലോക്​ഡൗൺ ഏർപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ട്​ ആറ്​ മുതൽ തിങ്കളാഴ്ച രാവിലെ ആറ്​ വരെയാണ്​ ലോക്​ഡൗൺ. മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹനാണ്​ ലോക്​ഡൗൺ പ്രഖ്യാപിച്ചത്​.

"മധ്യപ്രദേശിലെ നഗരങ്ങളിൽ വെള്ളിയാഴ്​ച വൈകീട്ട്​ ആറ്​ മുതൽ തിങ്കളാഴ്ച രാവിലെ ആറ്​ വരെ ലോക്​ഡൗൺ പ്രഖ്യാപിക്കുകയാണ്​. നഗരങ്ങളിൽ കോവിഡ്​ വ്യാപനം ഉള്ള പ്രദേശങ്ങളെ ക​ൈണ്ടൻമെന്‍റ്​ സോണുകളാക്കിയും തരം തിരിക്കും. സമ്പൂർണ്ണ ലോക്​ഡൗൺ ഏർപ്പെടുത്താതിരിക്കാനാണ്​ ശ്രമിക്കുന്നത്​"-മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ പറഞ്ഞു.

മധ്യപ്രദേശിൽ കഴിഞ്ഞ ദിവസം 4,043 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 13 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്​തിരുന്നു. 

Tags:    
News Summary - Lockdown in cities in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.