സ്ഥാപനങ്ങൾ ജീവനക്കാരെ പിരിച്ചുവിടരുത്; പ്രധാനമന്ത്രിയുടെ ഏഴ് നിർദേശങ്ങൾ ഇവയാണ്

ന്യൂഡൽഹി: കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ മെയ് 3 വരെ നീട്ടി പ്രധാനമന്ത്രി ന രേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ പ്രധാനമായും ഏഴ് കാര്യങ്ങളാണ് നിർദേശിച്ചത്. സ്ഥാപനങ്ങൾ ജീവനക്കാരെ പിരിച്ചുവ ിടരുത്, സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുക തുടങ്ങിയ പ്രധാനകാര്യങ്ങളാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് പിന്തുടരാൻ ആവശ്യപ്പെട്ടത്.

ഏഴ് നിർദേശങ്ങൾ

1. കുടുംബത്തിലെ പ്രായമായവരുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക
2. സാമൂഹിക അകലം പാലിക്കുക, മുഖാവരണം ധരിക്കുക
3. രോഗപ്രതിരോധശേഷി വർധിപ്പിക്കുക. ഇതിനായി ആയുഷ് മന്ത്രാലയത്തിന്‍റെ ‍ഉപദേശങ്ങൾ സ്വീകരിക്കുക
4. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് അറിയാൻ ആരോഗ്യ സേതു ആപ് ഡൗൺലോഡ് ചെയ്യുക
5. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുക
6. സ്ഥാപനങ്ങൾ ജീവനക്കാരെ പിരിച്ചുവിടരുത്, തൊഴിലാളികലെ സഹായിക്കുക
7. കോവിഡിനെതിരെ പോരാട്ടം നടത്തുവരെ ബഹുമാനിക്കുക

Tags:    
News Summary - Lockdown extended 7 things PM wants you to follow-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.