ആധാറില്ലാത്ത പിഞ്ചു വിദ്യാർഥിനികളെ ബസിൽനിന്ന് ഇറക്കിവിട്ടു; നാട്ടുകാർ ബസ് തടഞ്ഞു

മംഗളൂരു: ഉള്ളാൾ കുമ്പളയിൽ ആധാർ കാർഡ് കൈയിൽ കരുതിയില്ലെന്ന കാരണം പറഞ്ഞ് കർണാടക ആർ.ടി.സി ബസ് കണ്ടക്ടർ പിഞ്ചു വിദ്യാർഥിനികളെ ഇറക്കിവിട്ടതായി പരാതി. ക്ഷുഭിതരായ നാട്ടുകാർ അടുത്ത സ്റ്റോപ്പിൽ ബസ് തടഞ്ഞ് കണ്ടക്ടറെ വിളിച്ചിറക്കി ചോദ്യം ചെയ്തു.

മംഗളൂരു-കുമ്പള റൂട്ടിൽ സർവoസ് നടത്തുന്ന സിറ്റി ബസിലാണ് സംഭവം. കണ്ടക്ടർ എഎസ്.എച്ച്.ഹുസൈനാണ് കുമ്പള ഗവ. സ്കൂൾ വിട്ടു വരുകയായിരുന്ന രണ്ട്, മൂന്ന് ക്ലാസുകളിലെ അഞ്ച് പെൺകുട്ടികളെ ഇറക്കിവിട്ടത്. സ്ഥിരം കണ്ടക്ടർ അവധിയായതിനാൽ താൽക്കാലികമായി ജോലിക്ക് കയറിയതായിരുന്നു ഹുസൈൻ.

ഇതേ ബസിൽ പതിവ് യാത്രാക്കാരായ കുട്ടികളോട് ഇതുവരെ ആധാർ കാർഡ് ആവശ്യപ്പെട്ടിരുന്നില്ലെന്ന് സ്കൂൾ പ്രധാനാധ്യാപിക എം.എം.ഗുലാബി പറഞ്ഞു. അവരും ഈ ബസ് യാത്രക്കാരിയാണ്.

ആധാർ പരിശോധിക്കണമെന്ന നിർദേശം പാലിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് മനുഷ്യത്വരഹിത പെരുമാറ്റം എന്ന ആക്ഷേപങ്ങളോട് കണ്ടക്ടർ പ്രതികരിച്ചു.

Tags:    
News Summary - Locals pull up bus conductor for deboarding girl students without Aadhaar cards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.