ചെന്നൈ: കൂലിത്തൊഴിലാളികളുടെ പേരിൽ ബാങ്ക് വായ്പ തരപ്പെടുത്തി കോടികളുടെ തട്ടിപ്പ് നടത്തിയ വിരുതുനഗർ ജില്ലയിലെ സ്വകാര്യ ധാന്യമില്ലുടമയും സംഘവും അറസ്റ്റിൽ. വായ്പ തട്ടിപ്പിനിരയായ 15 കൂലിത്തൊഴിലാളികൾ ആറു മാസത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചതും ഒരാളെ കാണാതായതും സംബന്ധിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. വിരുതുനഗർ പച്ചയപ്പ തെരുവിൽ ഒ.എം.എസ് മില്ലുടമ വേൽമുരുകൻ(61), ഇയാളുടെ സഹോദരീപുത്രനും മിൽ മാനേജരുമായ ആർ.ചെമ്പകൻ(56), രണ്ടാംഭാര്യ കലൈശെൽവി(40), ചെമ്പകെൻറ സഹായി ചോളൈരാജ്(46), ബന്ധു സന്നാസി(45) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ പെരിയകുളം സബ്ജയിലിൽ റിമാൻഡ് ചെയ്തു. തേനി ജില്ലയിലെ പെരിയകുളം എസ്.ബി.െഎ ബാങ്കിൽനിന്നാണ് മില്ലിൽ ജോലിചെയ്യുന്ന കൂലിത്തൊഴിലാളികളുടെ പേരിൽ കോടികളുടെ വായ്പയെടുത്തത്. ബാങ്ക് ജീവനക്കാരുടെ സഹായത്തോടെയാണ് തട്ടിപ്പ് . ഇൻഷുറൻസ് ചെയ്യുന്നതായി തെറ്റിദ്ധരിപ്പിച്ചാണ് തൊഴിലാളികളിൽനിന്ന് രേഖകൾ ഒപ്പിട്ടുവാങ്ങിയത്. ഒാരോ തൊഴിലാളിയുടെയും പേരിൽ 20 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെയാണ് കർഷകരെന്ന പേരിൽ താൽക്കാലിക അക്കൗണ്ട് തുറന്ന് വായ്പ തരെപ്പടുത്തിയത്. തിരിച്ചടവ് മുടങ്ങി ബാങ്ക് നോട്ടീസ് അയച്ചുതുടങ്ങിയതോടെയാണ് തട്ടിപ്പ് പുറത്തായത്. 169 പേർക്കാണ് ബാങ്ക് വായ്പ അനുവദിച്ചത്.
തമിഴ്നാട് വെയർഹൗസിങ് കോർപറേഷൻ ബട്ലഗുണ്ടു ശാഖ മാനേജർ ജയലക്ഷ്മി, എസ്.ബി.െഎ ഫീൽഡ് എക്സിക്യൂട്ടിവ് ദീപ തുടങ്ങിയവരാണ് അനധികൃത വായ്പ തരപ്പെടുത്തുന്നതിന് സഹായിച്ചതെന്ന് പൊലീസ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.