ഹരിയാനയിൽ മസ്ജിദിന് തീയിട്ട് അജ്ഞാതർ: ഇമാം അടക്കം മൂന്നുപേർ രക്ഷപ്പെട്ടു

ഹരിയാന (പൽവാലി): ഹരിയാനയിൽ പൽവാലിയിലെ തിക്രി ബ്രാഹ്മിൺ ഗ്രാമത്തിലെ മസ്ജിദിന് അജ്ഞാതർ തീയിട്ടു. ഇമാം അടക്കം മൂന്നുപേർ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. റമദാനിലെ അവസാനത്തെ പത്ത് ദിവസത്തെ പ്രാർഥനക്കായി മസ്ജിദിലെത്തിയ വിശ്വാസികളാണ് പൊള്ളലേൽക്കാതെ രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി 1.25നാണ് തീയിടാൻ ശ്രമം നടത്തിയത്. പുകയുയരുന്നത് കണ്ട ഗ്രാമത്തിലുള്ളവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. മസ്ജിദിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീപടരുന്നത് തടഞ്ഞതിനാൽ മറ്റു നാശനഷ്ടങ്ങൾ ഉണ്ടായില്ല. പുകയുടെ ഗന്ധവും ഗ്രാമവാസികൾ ബഹളവും കേട്ടാണ് തീപടർന്നത് അറിഞ്ഞതെന്നും ആരാണ് തീയിട്ടതെന്ന് കണ്ടില്ലെന്നും മസ്ജിദിലുണ്ടായിരുന്നവർ പറഞ്ഞു.

പൽവാലിലെ സദർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൽവാൽ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

Tags:    
News Summary - Unidentified assailants set fire to mosque in Haryana: Three people including Imam escaped unhurt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.