എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്: 78 വിമാനങ്ങൾ വെള്ളിയാഴ്​ച സർവീസ് നടത്തും

റിയാദ്​/ഗുരുഗ്രാം: പശ്ചിമേഷ്യൻ മേഖലയിലേക്കും തിരിച്ചുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും വെള്ളിയാഴ്​ച (മാർച്ച് 13) മൊത്തം 78 സർവീസുകൾ നടത്തുമെന്ന് അറിയിച്ചു. ഇതിൽ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളും പ്രത്യേക സർവീസുകളും ഉൾപ്പെടുന്നു.

മസ്കറ്റിലേക്കും ജിദ്ദയിലേക്കും ഈ നഗരങ്ങളിലേക്ക് സാധാരണ നിലയിലുള്ള ഷെഡ്യൂൾ സർവീസുകൾ തുടരും. ജെദ്ദയിലേക്ക് ആറ്​ വിമാനങ്ങളും മസ്കറ്റിലേക്ക് 12 വിമാനങ്ങളുമാണ് സർവീസ് നടത്തുക.

യു.എ.ഇയിലേക്കും സൗദി അറേബ്യയിലേക്കുമായി 60 പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തും. സ്ലോട്ടുകളുടെ ലഭ്യതയ്ക്കും അനുമതികൾക്കും വിധേയമായിട്ടായിരിക്കും ഇത്.

മസ്കറ്റിൽ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും. കൂടാതെ ദുബൈ, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് പ്രത്യേക വിമാനങ്ങൾ ഉണ്ടാകും. റിയാദിൽ നിന്ന് മുംബൈയിലേക്കും കോഴിക്കോട്ടേക്കും ഓരോ റൗണ്ട് ട്രിപ്പ് സർവീസുകൾ ഉണ്ടായിരിക്കും.

സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയ റൂട്ടുകളിൽ ബുക്ക് ചെയ്തവർക്ക് അധിക ചെലവില്ലാതെ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ മുഴുവൻ തുകയും റീഫണ്ട് ആയി വാങ്ങുകയോ ചെയ്യാം.

എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് വാട്സാപ്പ് വഴിയുള്ള എഐ അസിസ്​റ്റൻറ്​ ‘ടിയ’ (+91 6360012345) ഉപയോഗിച്ച് ടിക്കറ്റ് മാറ്റം വരുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് എയർ ഇന്ത്യ വെബ്സൈറ്റോ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകളോ (+91 1169329333, +91 1169329999) വഴി ബന്ധപ്പെടുക.

Tags:    
News Summary - Air India, Air India Express services: 78 flights to operate on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.