ന്യൂഡൽഹി: ട്രാൻസ്‍ജെൻഡർ, സ്വവർഗാനുരാഗികൾ, ലൈംഗിക തൊഴിലാളികൾ എന്നിവരുടെ രക്തദാനത്തിനുള്ള നിരോധനം തുടരാനാണ് തീരുമാനമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. വിശാലമായ പൊതുജന താൽപര്യം മുൻനിർത്തി നിരോധനം അനിവാര്യമാണെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തിൽ നാഷനൽ ബ്ലഡ് ട്രാൻസ്‍ഫ്യൂഷൻ കൗൺസിലും എയ്ഡ്‌സ് നിയന്ത്രണ സംഘടനയും രക്തദാതാവിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച റിട്ട് ഹരജികൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. ട്രാൻസ്‍ജെൻഡർ, സ്വവർഗാനുരാഗികൾ, ലൈംഗിക തൊഴിലാളികൾ എന്നിവർക്ക് എച്ച്.ഐ.വി, എയ്ഡ്‌സ് സാധ്യത കൂടുതലുള്ളതുകൊണ്ടാണ് രക്തദാനത്തിൽനിന്ന് അവരെ വിലക്കിയതെന്ന് കേന്ദ്രം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.