വായ്പ തിരിച്ചടവ്​ മുടങ്ങി; സണ്ണി ഡിയോളിന്റെ ബംഗ്ലാവ്​ ലേലത്തിന്​

മും​ബൈ: ബോ​ളി​വു​ഡ്​ ന​ട​നും ബി.​ജെ.​പി എം.​പി​യു​മാ​യ സ​ണ്ണി ഡി​യോ​ളി​ന്റെ ബം​ഗ്ലാ​വ്​ ലേ​ല​ത്തി​നു​വെ​ച്ച്​ ബാ​ങ്ക്​ ഓ​ഫ്​ ബ​റോ​ഡ. 55.99 കോ​ടി രൂ​പ​യു​ടെ വാ​യ്പ തി​രി​ച്ച​ട​വ്​ മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണി​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ മു​ത​ൽ തി​രി​ച്ച​ട​വ്​ മു​ട​ങ്ങി​യെ​ന്ന്​ ബാ​ങ്ക്​ ആ​രോ​പി​ച്ചു.

സെ​പ്​​റ്റം​ബ​ർ 25 നാ​ണ്​ ലേ​ലം. ന​ഗ​ര​ത്തി​ലെ ഗാ​ന്ധി ഗ്രാം ​റോ​ഡി​ലു​ള്ള ‘സ​ണ്ണി വി​ല്ല’ നി​ല​വി​ൽ ബാ​ങ്കി​ന്റെ ക​സ്റ്റ​ഡി​യി​ലാ​ണ്. 51.43 കോ​ടി​യാ​ണ്​ അ​ടി​സ്ഥാ​ന വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

News Summary - Loan repayment defaulted; Sunny Deol's bungalow up for auction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.