ഭീതിയിലാണ്​ ജീവിതം; ഗ്രാമം വിടാനൊരുങ്ങി ഹാഥറസ്​ പെൺകുട്ടിയുടെ കുടുംബം

ലഖ്​നോ: യു.പിയിലെ ഹഥാറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത്​ പെൺകുട്ടിയുടെ കുടുംബം ഗ്രാമം വിടാനൊരുങ്ങുന്നു. പെൺകുട്ടിയുടെ ബന്ധുക്കളിലൊരാൾ ഇന്ത്യ ടുഡേയോടാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​. തുടർച്ചയായി ഭീഷണികളുണ്ടാവുകയാണെന്നും ഇനി ഭൂലഗാർഹി ഗ്രാമത്തിൽ തുടരാനില്ലെന്നും ഇയാൾ പറഞ്ഞു.

കഴിഞ്ഞ കുറേ ആഴ്​ചകളായി ഭീതിയോടെയാണ്​ ഗ്രാമത്തിൽ കഴിഞ്ഞതെന്ന്​ പെൺകുട്ടിയുടെ പിതാവും സഹോദരനും വെളിപ്പെടുത്തി. സംഭവത്തിന്​ ശേഷം ആരും തങ്ങളെ സഹായിക്കാനായി എത്തിയില്ലെന്നും ഇവർ പറഞ്ഞു.

ഇനിയും ഇവിടെ ജീവിക്കാനാവില്ല. എതെങ്കിലും ബന്ധുവി​െൻറ വീട്ടിലേക്ക്​ മാറുകയാണ്​. കഷ്​ടപ്പെട്ട്​ ജോലി ചെയ്​താണ്​ ഇവിടെ ജീവിച്ചത്​. എവിടെ പോയാലും അത്​ തന്നെ ചെയ്യുമെന്ന്​ പെൺകുട്ടിയുടെ പിതാവ്​ പ്രതികരിച്ചു. സംഭവത്തിന്​ ശേഷം ഗ്രാമത്തിലുള്ളവരൊന്നും ആശ്വസിപ്പിക്കാനായി വീട്ടിലെത്തിയില്ലെന്ന്​ പെൺകുട്ടിയുടെ സഹോദരനും പറഞ്ഞു.

സെപ്​റ്റംബർ 14നാണ്​ ഹാഥറസിൽ ദലിത്​ പെൺകുട്ടി ബലാത്സംഗത്തിനിരയായത്​. തുടർന്ന്​ ഡൽഹിയിലെ സഫ്​ദർജങ്​ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചു. പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി ദഹിപ്പിച്ച യു.പി പൊലീസി​െൻറ നടപടിക്കെതിരെ വൻ പ്രതിഷേധമാണ്​ ഉയർന്നത്​.

Tags:    
News Summary - 'Living in fear': After losing daughter, Hathras victim's family plans to leave village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.