ലിം​ഗാ​യ​ത്ത് ഗുരുവിന്‍റെ സംസ്കാര ചടങ്ങ് ഒഴിവാക്കിയ മോദിക്കെതിരെ വിമർശനം

തു​മ​കു​രു: ലിം​ഗാ​യ​ത്ത് സമുദായാചാര്യൻ​ ശി​വ​കു​മാ​ര സ്വാ​മി​ജിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാത്ത പ്രധ ാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര. ബോളിവുഡ് താരങ്ങളുമായി കൂട ിക്കാഴ്ച നടത്തുകയും സെലിബ്രിറ്റികളുടെ വിവാഹങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന മോദി സ്വാ​മി​ജിയുടെ സംസ്കാര ചടങ്ങ് ഒഴിവാക്കിയെന്ന് പരമേശ്വര ട്വീറ്റ് ചെയ്തു.

പാവപ്പെട്ടവർക്കും പിന്നാക്കർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ് ശി​വ​കു​മാ​ര സ്വാ​മി​ജി. അദ്ദേഹത്തിന് ഭാരതരത്ന നൽകണമെന്നും കോൺഗ്രസ് നേതാവായ പരമേശ്വര ആവശ്യപ്പെട്ടു.

തിങ്കളാഴ്ചയാണ് 111 വ​യ​സുള്ള തു​മ​കു​രു സി​ദ്ധ​ഗം​ഗ മ​ഠാ​ധി​പ​തി ശി​വ​കു​മാ​ര സ്വാ​മി​ജി സ​മാ​ധി​യാ​യത്. ക​ർ​ണാ​ട​ക​യി​ലെ രാ​ഷ്​​ട്രീ​യ-വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള മ​ഠാ​ധി​പ​തി​യാ​ണ്. ജീ​വ​കാ​രു​ണ്യ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി 2007ൽ ​ക​ർ​ണാ​ട​ക ര​ത്​​ന അ​വാ​ർ​ഡും 2015ൽ ​രാ​ജ്യം പ​ത്​​മ​ഭൂ​ഷ​ൺ അ​വാ​ർ​ഡും ന​ൽ​കി ആ​ദ​രി​ച്ചു.1965ൽ ​ക​ർ​ണാ​ട​ക സ​ർ​വ​ക​ലാ​ശാ​ല ഡോ​ക്​​ട​റേ​റ്റ്​ ന​ൽ​കിയിട്ടുണ്ട്.

Tags:    
News Summary - Lingayat seers funeral Narendra modi G parameshwara -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.