ഇനി നടപ്പാക്കുക ഏക സിവിൽകോഡ്​; വാഗ്​ദാനം ബി.ജെ.പി പാലിക്കുമെന്ന്​ രാജ്​നാഥ്​ സിങ്

ഡൽഹി: രാമക്ഷേത്രം, 370ാം വകുപ്പ്​, മുത്തലാഖ്​ എന്നിവക്കു ശേഷം ബി.ജെ.പി ഇനി രാജ്യത്ത്​ വാക്കു പാലിക്കുക ഏക സിവിൽ കോഡ്​ വിഷയത്തിലെന്ന്​ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​. ഏക സിവിൽ കോഡ്​ നടപ്പാക്കുമെന്ന വാഗ്​ദാനം സാക്ഷാത്​കരിക്കാൻ ബി.ജെ.പി സർക്കാർ പ്രതിജ്​ഞാബദ്ധമാണെന്നും യു.പിയിൽ പാർട്ടി സംസ്​ഥാന എക്​സിക്യുട്ടീവ്​ സമിതി യോഗത്തിൽ മന്ത്രി പറഞ്ഞു.

'നാം രാമക്ഷേത്രത്തെ കുറിച്ച്​ പറഞ്ഞപ്പോൾ ആളുകൾ കളിയാക്കി ചിരിച്ചു. മറ്റു വിഷയങ്ങളില്ലാത്തതിനാ​ലാണ്​ ഇതു പറയുന്നതെന്ന്​ പരിഹസിച്ചു. 370ാം വകുപ്പ്, മുത്തലാഖ്​​ വിഷയങ്ങളിലും നാം വാഗ്​ദാനം പാലിച്ചു. ഏക സിവിൽകോഡ്​ വിഷയത്തിലും ഇനി നാം പറഞ്ഞത്​ നടപ്പാക്കും''- വാക്കുകൾ ഇങ്ങനെ.

പൊതു സിവിൽ കോഡ്​ എന്നത്​ ഒരു വിശ്വാസത്തിനും മതത്തിനും എതിരാകില്ലെന്നും അദ്ദേഹം കൂട്ടി​േച്ചർത്തു. ''അത്​ ഹിന്ദുക്കൾക്ക്​ എതിരാകില്ല, മുസ്​ലിംകൾക്കും ക്രിസ്​ത്യാനികൾക്കും എതിരാകില്ല. നമ്മുടെ രാഷ്​ട്രീയം മനുഷ്യർക്കും മനുഷ്യത്വത്തിനും വേണ്ടിയാണ്​''.

വിവാഹം, അനന്തരാവകാശം, വിവാഹമോചനം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരേ നിയമം ബാധകമാക്കാനാണ്​ ഏക സിവിൽ കോഡ്​ ശിപാർശ ചെയ്യുന്നത്​.

''നാം വാക്കു പാലിച്ചില്ലെങ്കിൽ വിശ്വാസ്യതയിൽ മങ്ങലേൽപിക്കും. രാമ ജന്മഭൂമി ബി.ജെ.പി അനുകൂല വികാരം സൃഷ്​ടിച്ചത്​ പാർട്ടി ജന വിശ്വാസം ആർജിച്ചതുകൊണ്ടാണ്​''- രാജ്​നാഥ്​ പറഞ്ഞു. 

Tags:    
News Summary - ‘Like Ram Mandir And Art 370, We Are Committed To Fulfilling The Promise On Uniform Civil Code’: Rajnath Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.