ബ്രിട്ടീഷുകാരെപ്പോലെ മോദി സർക്കാറും 10 വർഷം കൊണ്ട് ഇന്ത്യയുടെ വിഭവങ്ങൾ കൊള്ളയടിച്ചു - മല്ലികാർജുൻ ഖാർഗെ

ദിയോഘർ (ഝാർഖണ്ഡ്) : ബ്രിട്ടീഷുകാർ ചെയ്തതുപോലെ കഴിഞ്ഞ പത്തുവർഷമായി നരേന്ദ്ര മോദി സർക്കാർ രാജ്യത്തിന്റെ വെള്ളവും വനവും ഭൂമിയും കൊള്ളയടിച്ച് കൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും ബി.ജെ.പി സർക്കാരിന് പുറത്തേക്കുള്ള വാതിൽ കാണിച്ചുകൊടുക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ അഭ്യർത്ഥിച്ചു.

ഝാർഖണ്ഡിലെ ഗോഡ്ഡ ലോക്‌സഭ മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്ഥാനാർഥി പ്രദീപ് യാദവിന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ഖാർഗെ. കോൺഗ്രസ് ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒരുമിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ ബി.ജെ.പി മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സർവേ നടത്തുമെന്നും ആഗസ്റ്റ് 15ന് ശേഷം ഒഴിഞ്ഞുകിടക്കുന്ന 30 ലക്ഷം സർക്കാർ തസ്തികകൾ നികത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ ഏക ദലിത് മുഖ്യമന്ത്രിയെ മോദി ജയിലിൽ അയച്ചെങ്കിലും ഝാർഖണ്ഡിലെ ജനങ്ങൾ തങ്ങളോട് കാണിച്ച ഈ അനീതിക്ക് പ്രതികാരം ചെയ്യുമെന്നും മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ പരാമർശിച്ച് മല്ലികാർജുൻ ഖാർഗെ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Like British, Modi govt looted India’s resources in 10 years: Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.