ആധാർ സൗജന്യമായി പുതുക്കാനു​ള്ള സമയ പരിധി വീണ്ടും നീട്ടി; ഈ അവസരം ഉപയോഗിക്കാം...

ന്യൂഡൽഹി: ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി വീണ്ടും നീട്ടി. 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാമെന്നാണ് പുതിയ നിർദേശം. ഡിസംബർ 14 വ്യാഴാഴ്ചവരെ ആയിരുന്നു നേരത്തെ അറിയിച്ച സമയ പരിധി.  ഇപ്പോൾ, മൂന്നുമാസം കൂടി കൂടുതൽ ലഭിച്ചിരിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ടുകൾ എടുക്കാനും, സർക്കാർ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുൾപ്പെടെ എന്തിനും ഏതിനും ആധാർ നിർബന്ധമാണ്. പ്രധാന തിരിച്ചറിയൽ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ കൃത്യമായിരിക്കണം.

ആധാർ നമ്പറുകളുള്ള എല്ലാ വ്യക്തികളും എൻറോൾമെന്റ് തീയ്യതി മുതൽ 10 വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുനീക്​ ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)ശുപാർശ ചെയ്തിട്ടുണ്ട്. ആധാർ കാർഡ് ഉപയോക്താക്കൾക്ക് ഡിസംബർ 14 വരെ സൗജന്യമായി ആധാർ രേഖകൾ അപ്ഡേറ്റ് ചെയ്യാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ കേന്ദ്രങ്ങൾ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നൽകേണ്ടത്.

ആധാർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം ?

ആധാർ പുതുക്കുന്നതിന് മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പ് വരുത്തുക
1. ആധാർ പുതുക്കുന്ന സമയത്ത് നിങ്ങൾക്ക് ഒരു ഒ ടി പി (OTP-One Time Password ) ലഭിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ആദ്യം തന്നെ ഉറപ്പ് വരുത്തണം.
2. ഐഡന്റിറ്റി, മേൽവിലാസം, ജനന തീയതി, ലിംഗം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്കാൻ ചെയ്ത കോപ്പി കയ്യിൽ ഉണ്ടാകണം.

ആധാർ പുതുക്കാൻ

1. https://uidai.gov.in/en/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക

2. ഇതിൽ അക്കൗണ്ട് ഉള്ളവരാണെങ്കിൽ അതിലേക്ക് ലോഗിൻ ചെയ്യുക. അക്കൗണ്ട് ഇല്ലാത്തവരാണെങ്കിൽ പുതുതായി രജിസ്റ്റർ ചെയ്യുക.

3. അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡേറ്റ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് വിവരങ്ങൾ പരിശോധിക്കുക

4. ഡോക്യുമെന്റ് അപ്ഡേറ്റ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക

5. തുടർന്ന് നിങ്ങളുടെ 12 അക്ക ആധാർ നമ്പർ എന്റർ ചെയ്ത് കൊടുക്കുക

6. ഇപ്പോൾ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിൽ നിങ്ങൾക്കൊരു ഒടിപി ലഭിക്കും. ആ ഒടിപി എന്റർ ചെയ്ത് നൽകുക.

7. നിങ്ങളുടെ പേര്, മേൽവിലാസം, ലിംഗം, മൊബൈൽ നമ്പർ, ജി മെയിൽ അഡ്രസ്സ് തുടങ്ങി എന്തിലാണോ നിങ്ങൾക്ക് മാറ്റം വരുത്തേണ്ടത് അത് തിരഞ്ഞെടുക്കുക.

8. നിങ്ങൾ എന്ത് വിവരങ്ങളിലാണോ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നത് അതിനനുസരിച്ച് ആവശ്യമായ രേഖകൾ നൽകണം. ഉദാഹരമായി നിങ്ങൾ മേൽവിലാസമാണ് മാറ്റാൻ ആഗ്രഹിക്കുന്നതെങ്കിൽ പുതിയ മേൽവിലാസത്തിൽ ലഭിച്ച ഏതെങ്കിലും ബില്ലുകളോ അല്ലെങ്കിൽ സാധുതയുള്ള മറ്റേതെങ്കിലും രേഖകളോ നൽകണം.

9. പുതിയ വിവരങ്ങളും അതിന് ആവശ്യമായ രേഖകളും സമർപ്പിച്ച ശേഷം സബ്‌മിറ്റ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.

10. തുടർന്ന് നിങ്ങൾക്കൊരു യുആർഎൻ (URN- Update Request Number ) ലഭിക്കും. നിങ്ങളുടെ അപേക്ഷ സ്വീകരിച്ചോ ഇല്ലയോ എന്ന് ഈ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും.

11. നിങ്ങൾ നൽകിയ വിവരങ്ങൾ പരിശോധിച്ച് അപേക്ഷയെക്കുറിച്ചുള്ള വിശദാംശങ്ങൾ നിങ്ങൾക്ക് ബന്ധപ്പെട്ട ഫോൺ നമ്പറിൽ സന്ദേശമായും ലഭിക്കും.

Tags:    
News Summary - Last date to update Aadhaar details for free extended again; check new deadline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.