ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ വടക്ക്കിഴക്കൻ ഡൽഹിയിൽ പ്രതിഷേധം കത്തുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ കിഴക്കൻ ഡൽഹിയിലെ സീലംപുരിൽ ഉണ്ടായ പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് പ്രദേശത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച സീലംപുരിലെ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമസംഭവങ്ങളിൽ ആറു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ബ്രിജി പുരി ഏരിയയിൽ പൊലീസിനുനേരെ കല്ലേറ് നടത്തിയ സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളവർ പ്രതിഷേധ റാലികളിൽ നുഴഞ്ഞുകയറി അക്രമം നടത്തുകയാണെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിൽ സ്കൂൾ ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കല്ലെറിഞ്ഞ് തകർത്തിരുന്നു. സിലംപൂരിൽ നിന്നും ജഫ്രബാദിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. തുടർന്ന് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തിചാർജ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.