ന്യൂഡൽഹി: മോഷണക്കുറ്റം ആരോപിച്ച് ദക്ഷിണ ഡൽഹിയിലെ മെഹ്റോളിയിൽ വിധവയെ ഭൂവുടമയും മകനും ചേർന്ന് അടിച്ചുക ൊന്നു. രണ്ടു മക്കളുടെ അമ്മയായ മഞ്ജു ഗോയൽ എന്ന 44കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സതീഷ് പഹ്വ എന്നയാളു ടെ വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
ശനിയാഴ്ച രാവിലെ ഉടമ മഞ്ജുവിെൻറ സഹോദര ഭാര്യയെ വിളിച്ച് മോഷണം നടത്തിയെന്ന് ആരോപിക്കുകയായിരുന്നു. വിവരമറിഞ്ഞ് സഹോദരൻ സ്ഥലത്തെത്തിയപ്പോൾ മർദനമേറ്റ് അവശയായ നിലയിൽ കണ്ടെത്തി. ഉടൻ വീട്ടിലേക്ക് കൂട്ടിയെങ്കിലും വൈകീേട്ടാടെ സ്ഥിതി വഷളാവുകയും മഞ്ജു മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
സത്ഷ് പഹ്വയെയും മകൻ പങ്കജിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിയുടെ മക്കൾ ഈ സമയം ഹരിയാനയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.