ഭൂമി കുംഭകോണം: ലാലു പ്രസാദ് യാദവിനെയും സി.ബി.ഐ ചോദ്യം ചെയ്യുന്നു

ന്യൂഡൽഹി: ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് മുൻ ബിഹാർ മുഖ്യമന്ത്രി റാബ്രി ദേവിയെ ചോദ്യം ചെയ്തതിനു പിന്നാലെ സി.ബി.ഐ ലാലു പ്രസാദ് യാദവിനെയും ​ചോദ്യം ചെയ്യുന്നു. ലാലുവിന്റെ മകളും എം.പിയുമായ മിസ ഭാരതിയുടെ പന്തര പാർക്കിലെ വസതിയിൽ വെച്ചാണ് ചോദ്യം ചെയ്യൽ തുടരുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്ന് ലാലുവിന്റെ കുടുംബം അറിയിച്ചു.

ലാലു പ്രസാദ് യാദവിന് നേരത്തെ ത​ന്നെ നോട്ടീസ് അയച്ചിരുന്നെന്ന് സി.ബി.ഐ അറിയിച്ചു. ജോലി നൽകിയതിന് കൈക്കൂലിയായി ഭൂമി വാങ്ങി എന്ന കേസിൽ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, മകൾ മിസ ഭാരതി, 13 മറ്റുള്ളവർ എന്നിവർക്കെതിരെയാണ് കുറ്റപത്രം.

Tags:    
News Summary - Land-for-jobs case: CBI starts questioning Lalu Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.