ലാലു പ്രസാദ് യാദവ് സുഖം പ്രാപിക്കുന്നു; ചിത്രങ്ങൾ പങ്കുവെച്ച് മകൾ
പാറ്റ്ന: ആശുപത്രിയിൽ കഴിയുന്ന രാഷ്ട്രീയ ജനതാ ദൾ നേതാവ് ലാലുപ്രസാദ് യാദവിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടതായി മകൾ മിസ ഭാരതി അറിയിച്ചു. ആശുപത്രിയിൽ നിന്നുള്ള പിതാവിന്‍റെ ചിത്രങ്ങൾ എം.പി കൂടിയായ അവർ ട്വിറ്ററിൽ പങ്കുവെച്ചു. ആരോഗ്യനില മോശമായതിനെതുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം ബുധനാഴ്ചയാണ് ലാലു പ്രസാദ് യാദവിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്.
'നിങ്ങളുടെ പ്രാർഥനയും ആശുപത്രിയിലെ മികച്ച പരിചരണവും കാരണം നിങ്ങളുടെ ലാലു പ്രസാദിന്‍റെ ആരോഗ്യത്തിൽ നല്ല പുരോഗതിയുണ്ടായിട്ടുണ്ട്. ഇപ്പോൾ കട്ടിലിൽനിന്ന് എഴുന്നേറ്റുനിൽക്കാനും പരസഹായത്തോടെ നിൽക്കാനും കഴിയുന്നു. പ്രതിസന്ധികളോട് പോരാടി മുന്നോട്ട് വരാനുള്ള കല മറ്റാരെക്കാളും അദ്ദേഹത്തിനറിയാം. ദയവായി അഭ്യൂഹങ്ങൾ ശ്രദ്ധിക്കാതിരിക്കുക'- മിസ ഭാരതി ട്വീറ്റ് ചെയ്തു. നിലവിൽ ആശുപത്രിയിലെ കാർഡിയോ വിഭാഗത്തിൽ ചികിത്സയിലാണ് ലാലുപ്രസാദ് യാദവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.