ലക്ഷദ്വീപിലും കോവിഡ്; ആദ്യ കേസ് റിപ്പോർട്ട് ചെയ്തു

കവരത്തി: രാജ്യത്ത് കോവിഡ് പകർച്ച ആരംഭിച്ചിട്ട് ഒരു വർഷമാകുമ്പോൾ ലക്ഷദ്വീപിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഇതുവരെ ഇന്ത്യയിലെ കോവിഡില്ലാത്ത മേഖലയായിരുന്ന ലക്ഷദ്വീപിൽ തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.

കൊച്ചിയിൽനിന്നും കപ്പലിൽ കവരത്തിയിലെത്തിയ ജവാനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഒൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹം ദ്വീപിലെ താമസക്കാരനല്ല. ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെല്ലാം നിരീക്ഷണത്തിൽ പോകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

കൊച്ചിയിൽനിന്നും എത്തുന്നവർക്ക് നിർബന്ധിത ക്വാറൻറീൻ ഒഴിവാക്കിയതിനു പിന്നാലെയാണ് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.