ലണ്ടൻ: പതിനായിരത്തിലേറെ കോടി രൂപ ഇന്ത്യയിലെ ബാങ്കുകളെ പറ്റിച്ച് ലണ്ടനിൽ ആഡംബര ജീവിതം നയിക്കുന്ന വിവാദ വ്യവസായി വിജയ് മല്ല്യക്ക് ജിവിതം ഇന്നും അടിപൊളിതന്നെ. എഴുപതു വയസ്സാകുന്ന മല്ല്യയുടെ ജീവതം അത്യാഡംബരത്തിന്റെതു മാത്രമായിരുന്നു ഇന്നോളം. രണ്ടനിൽ രണ്ട് ആഡംബര വീടുകൾ ഇപ്പോഴുമുണ്ട്.
സമാനമായ തട്ടിപ്പു നടത്തി ലണ്ടനിൽ കഴിയുന്ന മറ്റൊരു വിവാദ വ്യവസായി ലളിത് മോഡിയാണ് ‘കള്ളന് കഞ്ഞിവെച്ച’ മറ്റൊരു വിവാദ നായകൻ. മല്ല്യയുടെ എഴുപതാം പിറന്നാൾ ആഘോഷിച്ചത് ലളിത് മോഡിയുടെ ലണ്ടനിലെ ബ്ൽഗ്രേവ് സ്ക്വയറിലെ ആഡംബര വീട്ടിൽ അത്യാഡംബരത്തോടെയായിരുന്നു. എല്ലാം ലളിത് മോഡിയുടെ ചെലവ്. ഈ മാസം 16ന് ആയിരുന്നു വൻ വിഭവസമൃദ്ധമായ ഡി.ജെ പാർട്ടി.
ആഘോഷത്തിൽ പങ്കെടുക്കാൻ ഇന്ത്യയിൽനിന്ന് ചില വമ്പൻമാർ ലണ്ടനിലേക്ക് പറന്നെത്തുകയും ചെയ്തു. ഇന്ത്യൻ ഫാഷൻ ഡിസെനർ മനോവിരാജ് ഘോസ്‍ല, ഇംഗ്ലീഷ് നടൻ ഇദ്രിസ് എൽബ, കോടീശ്വരനായ കിരൺ മജുംദാർ തുടങ്ങിയവർ പങ്കെടുത്തിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ, ലബനീസ് ഭക്ഷണമായിരുന്നു വിളമ്പിയത്. ഡി.ജെ പാർട്ടിയിൽ എഴുപതുകളിലെയും എൺപതുകളിലെയും പാട്ടുകളായിരുന്നു പ്ലേ ചെയ്തത്.
ലളിത് മോഡിയുടെ ഇപ്പോഴത്തെ ഭാര്യ ലബനൻകാരിയായ റിമ ബൗറിയും എല്ലാ കാര്യങ്ങൾക്കും ഒപ്പമുണ്ടായിരുന്നു. ഇവരുടെ അതിഥ്യത്തെ മല്ല്യ പുകഴ്ത്തുകയും ചെയ്തു. ചുവപ്പ്, വെള്ള, പച്ച നിറത്തിലുള്ള കേക്കും അതിൽ ഗോൾഡൻ അക്ഷരങ്ങളിൽ ‘കിംഗ്’ എന്ന എഴുത്തും. ഒപ്പം ഗോൾഡൻ ചോക്കലേറ്റ് കൂമ്പാരവും.
ഉല്ലാസ നൗകകളോടും ആഡംബര കാറുകളോടും വലിയ പ്രതിപത്തിയുള്ള മല്ല്യ കേസുകളുടെ നടുവിലാണെങ്കിലും ലണ്ടനിലെ ആഡംബര ജീവിതത്തിന് ഒരു കുറവുമില്ല. ഐ.ഡി.ബി.ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, എസ്.ബി.എ എന്നിവരെ പതിനായിരത്തിലേറെ കോടികൾ കബളിപ്പിച്ച കേസിൽ അന്വേഷണം നേരിടുകയാണ് വിജയ് മല്ല്യ. പണം കബളിപ്പിക്കൽ കേസിൽ രാജ്യാന്തര കുറ്റവാളികളെ കൈമാറൽ കേസും നേരിടുന്നു.
2009 ൽ ആണ് ഐ.ഡി.ബി.ഐ മല്ല്യക്ക് വായ്പ കൊടുത്തത്. എന്നാൽ മല്ല്യ തന്റെ പങ്ക് നിഷേധിക്കുകയാണ്. 2020 ൽ ലണ്ടൻ കോടതിയിയിൽ കേസ് മല്ല്യ തോൽക്കുകയും ചെയ്തു. എന്നാൽ തുടർന്നും ഇയാൾ ലണ്ടനിൽ കഴിയുകയാണ്. ലണ്ടനിലും ടെവിനിലും മല്യക്ക് വീടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.