ലഖിംപൂർ ഖേരി ആക്രമണം; മകനെതിരെ തെളിവുണ്ടെങ്കിൽ മന്ത്രിസ്​ഥാനം രാജിവെക്കുമെന്ന്​ കേന്ദ്രമന്ത്രി അജയ്​ മിശ്ര

ന്യൂഡൽഹി: ഉത്തർപ്രദേശ്​ ലഖിംപൂർ ഖേരിയിലെ സംഘർഷ സ്​ഥലത്ത്​ തന്‍റെ മകന്‍റെ സാന്നിധ്യമുണ്ടായിരുന്നതായി തെളിഞ്ഞാൽ മന്ത്രിസ്​ഥാനം രാജിവെക്കുമെന്ന്​ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​ മിശ്ര. അജയ്​ മിശ്രയുടെ മകൻ ആശിഷ്​ മിശ്ര ഓടിച്ചിരുന്ന കാറാണ്​ കർഷകർക്കിടയിലേക്ക്​ പാഞ്ഞുകയറിയത്​. തുടർന്ന്​ യു.പി പൊലീസ്​ അജയ്​ മിശ്ര ഉൾപ്പെടെ 13 പേർക്കെതിരെ കേസെടുക്കുകയും ചെയ്​തിരുന്നു.

'ലഖിംപൂർ ഖേരിയിലെ പ്രക്ഷോഭസ്​ഥലത്ത്​ എന്‍റെ മകന്‍റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന ഒരു തെളിവ്​ ലഭിച്ചാൽ ഞാൻ കേന്ദ്രമന്ത്രിസ്​ഥാനം രാജിവെക്കും'-അജയ്​ മിശ്ര പറഞ്ഞു. മകനെതിരായ ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്​തു.

ഞായറാഴ്ച കർഷകരു​ടെ പ്രതിഷേധത്തിന്​ ഇടയിലേക്ക്​ മ​ന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ നാലുകർഷകരും ഒരു മാധ്യമപ്രവർത്തകനും ഉൾപ്പെടെ ഒമ്പതുപേർ കൊല്ല​െപ്പട്ടിരുന്നു.

തിക്കുനിയയിൽ യു.പി ഉപമുഖ്യമന്ത്രി കേശവ്​ പ്രസാദ്​ മൗര്യ പ​ങ്കെടുക്കുന്ന പരിപാടിയിലേക്ക്​ പ്രക്ഷോഭവുമായി പോയതായിരുന്നു കർഷകർ. ഇതിനിടെയാണ്​ അക്രമസംഭവങ്ങൾ അ​രങ്ങേറുന്നത്​. അക്രമസംഭവങ്ങളിൽ ആരെയും ഇതുവരെ അറസ്റ്റ്​ ചെയ്​തിട്ടില്ല.

അതേസമയം കർഷകർ മന്ത്രിയുടെ വാഹനവ്യൂഹം ആക്രമിച്ചുവെന്നും നാല​ുപേരെ കൊലപ്പെടുത്തിയെന്നും ഇതിൽ ബി.ജെ.പി പ്രവർത്തകരും ഉൾപ്പെടുമെന്നും അജയ്​ മിശ്ര ആരോപിച്ചിരുന്നു. 

Tags:    
News Summary - Lakhimpur Kheri Violence Will resign as Union minister if my son is found guilty Ajay Misra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.