ആശിഷ് മിശ്രയുടെ ജാമ്യം ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയിൽ യു.പി സർക്കാരിനോട് മറുപടി ആവശ്യപ്പെട്ട് സുപ്രീം കോടതി

ന്യൂഡൽഹി: ലഖിംപൂർ ഖേരി അക്രമ കേസിലെ പ്രതി കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹരജിയിൽ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി മറുപടി നൽകാൻ ആവശ്യപ്പെട്ടു. കേസിലെ പ്രധാന സാക്ഷികളെ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. കേസ് മാർച്ച് 24ന് കോടതി വീണ്ടും പരിഗണിക്കും.

മാർച്ച് 12 ന് കേസിലെ ഒരു പ്രധാന സാക്ഷി ആക്രമിക്കപ്പെട്ടതായി ഹരജിക്കാരൻ സുപ്രീംകോടതി ബെഞ്ചിനെ അറിയിച്ചിരുന്നു.

ഇക്കാര്യത്തിൽ സാക്ഷികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ യു.പി സർക്കാരിനോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാവശ്യപ്പെട്ടു. ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ ആശിഷ് മിശ്രക്ക് സുപ്രീം കോടി നോട്ടീസയച്ചു.

സുപ്രീം കോടതി സ്വമേധയാ കേസെടുത്ത് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് അവഗണിച്ചാണ് ഹൈകോടതി ജാമ്യം അനുവദിച്ചതെന്നും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വാദിച്ച മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ പറഞ്ഞു.

യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ലഖിംപൂർ സന്ദർശനത്തിനെതിരെ നടന്ന കർഷക പ്രതിഷേധങ്ങൾക്കിടയിലേക്ക് ആശിഷ് മിശ്രയുടെ വാഹനം പാഞ്ഞുകയറി ആളുകൾ കൊല്ലപ്പെട്ടിരുന്നു. കേസിലെ മുഖ്യ പ്രതിയായ ആശിഷ് മിശ്രക്ക് ഫെബ്രുവരിയിലാണ് അലഹബാദ് ഹൈകോടതി ജാമ്യം അനുവദിച്ചത്.

Tags:    
News Summary - Lakhimpur case: SC says witnesses must be protected, asks UP govt to reply to plea against Ashish Misra's bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.