പട്ടികയിൽ പേരുണ്ടാകില്ലെന്ന ആശങ്കയിൽ ജീവനൊടുക്കിയ യുവതിയുടെ പേരും പട്ടികയിൽ. ദോലാബാരിയിലെ സഹീറ ഖ ാതൂന് ആണ് പൊലീസുകാരെൻറ വാക്ക് വിശ്വസിച്ച് പട്ടിക പുറത്തുവരുന്നതിന് അരമണിക്കൂർ മുൻപ് ആത്മഹത്യ ചെയ്തത്.
എന്‍.ആര്.സിയില്‍ പേരുവരാന്‍ രേഖകളുമായി കയറിയിറങ്ങുമ്പോഴെല്ലാം മുസ ്ലിമായ നിങ്ങള്‍ പട്ടികയില്‍ ഉണ്ടാകില്ലെന്നും ബംഗ്ലാദേശിയായി കണക്കാക്കുമെന്നും പെ ാലീസുകാരൻ പറഞ്ഞതുതൊട്ട് വലിയ പേടിയിലായിരുന്നു സഹീറയെന്ന് സഹോദരി പറഞ്ഞു. ആ പൊലീസുകാരെൻറ വാക്കുകൾ വിശ്വസിച്ചാണ് സഹീറ ശനിയാഴ്ച രാവിലെ കിണറ്റില്‍ ചാടി മരിച്ചത്. അസമില്‍ പൗരത്വ ഭീതിയില്‍ നടന്ന നൂറുകണക്കിന് ആത്മഹത്യകളിലൊന്ന് കൂടിയായി ഇത്.
പേരില്ലെന്നറിഞ്ഞ് ഗുവാഹതിയിലെ സേവ കേന്ദ്രത്തിെൻറ പടിയിറങ്ങിയിട്ടും വീട്ടിലേക്ക് പോകാന്‍ കൂട്ടാക്കാതെ നില്ക്കുന്ന മറ്റൊരു യുവതിയും കുഞ്ഞും നൊമ്പരക്കാഴ്ചയായി. നിര്‍ത്താതെ തേങ്ങുന്ന അമ്മയുടെ കൈയിൽതൂങ്ങി അവരുടെ കണ്ണുകളിൽ നോക്കി എന്തിനെന്നറിയാതെ സങ്കടപ്പെടുകയാണ് ഏകദേശം മൂന്ന് വയസ് തോന്നിക്കുന്ന കുഞ്ഞും.
കാവല്‍ നില്ക്കുന്ന കേന്ദ്രസേനയും അസം പൊലീസുമല്ലാതെ ചോദിക്കാനും സമാധാനിപ്പിക്കാനും അവിടെ ആരുമില്ല. ചിലർ മൊബൈലിലും ലാപ്ടോപ്പിലും കമ്പ്യൂട്ടറുകളിലും നോക്കി പേരുണ്ടെന്ന് ഉറപ്പുവരുത്തിയപ്പോള്‍ അതിന് കഴിയാത്തവരാണ് കേന്ദ്രത്തിലേക്ക് വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.