Posted On
date_range Updated On
date_range ഡൽഹിയിൽ ലാബ് ടെക്നീഷ്യനും ഭാര്യയും അമ്മയും ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: ഐ.ഐ.ടി വളപ്പിൽ ലാബ് ടെക്നീഷ്യൻ ഭാര്യക്കും അമ്മക്കുമൊപ്പം ആത്മഹത്യ ചെയ്തു. ഇവർ മൂന്ന് പേരും ഒരുമിച്ചായിരുന്നു താമസം. വീട്ടിലെ വിവിധ റൂമുകളിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.
ഗുൽഷാൻ എന്ന ലാബ് ടെക്നിഷ്യനും ഭാര്യയും അമ്മയുമാണ് മരിച്ചത്. ഗുൽഷാനെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് കാണിച്ച് കുടുംബം വിവരം നൽകിയതനുസരിച്ച് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനിടയായ കാരണത്തെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
മൃതദേഹങ്ങൾ പൊലീസ് പോസ്റ്റ്മോർട്ടത്തിനയച്ചിട്ടുണ്ട്. ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഗുൽഷാൻെറ വിവാഹം കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.