ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു എന്ന് വ്യക്തമാക്കി സത്യവാങ്മൂലം വന്നതോടെ
പരിഹാസവുമായി കോൺഗ്രസ്. ‘ക്യോം കീ മന്ത്രി ഭി കഭി ഗ്രാജ്വേറ്റ് ഥീ’ (മന്ത്രിയും ഒരു ഗ്രാജ്വേറ്റ് ആയിരുന്നു) എന്ന സീരിയൽ വൈകാതെ വരുമെന്ന് കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്മൃതി ഇറാനി അഭിനയിച്ച ജനപ്രിയ പരമ്പര ‘ക്യോം കീ സാസ് കഭി ബാഹൂ ഥീ’ എന്ന സീരിയലിൻെറ പേര് വെച്ചാണ് പ്രിയങ്ക ചതുർവേദി
പരിഹസിച്ചത്. മാനവശേഷി വികസന വകുപ്പു മന്ത്രിയായ കാലത്ത് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത വലിയ ചർച്ചകൾക്ക്
ഇടയാക്കിയിരുന്നു.
എന്നാൽ സംഭവത്തിൽ പ്രതികരണവുമായി സ്മൃതി ഇറാനി രംഗത്തെത്തി. അഞ്ച് വർഷമായി സാധ്യമായ രീതിയിലെല്ലാം കോൺഗ്രസ്
ആക്രമിക്കുകയാണ്. എത്ര തവണ അപമാനിക്കുന്നുവോ അത്രയും ശക്തമായി അമേത്തിയിൽ പ്രചരണം നടത്തുമെന്നും അവർ പറഞ്ഞു.
അമേത്തിയിൽ മത്സരിക്കാൻ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്മൃതി ഇറാനിയുടെ പഠനത്തെക്കുറിച്ച് വിശദീകരിച്ചിട്ടുള്ളത്. അതനുസരിച്ച്
1993ൽ ഡൽഹിയിലെ ഹോളി ചൈൽഡ് സ്കൂളിൽ പഠിച്ച് സി.ബി.എസ്.ഇയുടെ 12ാം ക്ലാസ് പരീക്ഷ പാസായി എന്നാണുള്ളത്.
തുടർന്ന് ഡൽഹി യൂനിവേഴ്സിറ്റിയുടെ ബി.കോം കറസ്പോണ്ടൻസ് കോഴ്സിന് ചേർന്നു. 1994ൽ അതിെൻറ പാർട്ട് ഒന്ന് പൂർത്തിയാക്കി. അത്ര
മാത്രമാണ് വിദ്യാഭ്യാസ യോഗ്യതയായി വിവരിച്ചിട്ടുള്ളത്. എന്നാൽ 2014 തെരഞ്ഞെടുപ്പിൽ 1994ൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന്
ബിരുദം നേടിയെന്ന് അവർ അവകാശവാദം ഉന്നയിച്ചിരുന്നു.
#WATCH Congress' Priyanka Chaturdevi: A new serial is going to come, 'Kyunki Mantri Bhi Kabhi Graduate Thi'; Its opening line will be 'Qualifications ke bhi roop badalte hain, naye-naye sanche mein dhalte hain, ek degree aati hai, ek degree jaati hai, bante affidavit naye hain. pic.twitter.com/o8My3RX9JR
— ANI (@ANI) April 12, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.