അനാവശ്യ ചെലവുകൾ വേണ്ടെന്ന്​ കുമാരസ്വാമി

ബംഗളൂരു: അനാവശ്യ ചെലവുകൾ കുറക്കണമെന്ന്​ കർണാടക മുഖ്യമന്ത്രി എച്ച്​.ഡി​. കുമാരസ്വാമി ഉദ്യോഗസ്​ഥർക്ക്​ നിർദേശം നൽകി. സംസ്​ഥാനത്തി​​​െൻറ സാമ്പത്തിക ഭദ്രത ശക്തിപ്പെടുത്തുന്നതി​​​െൻറ ഭാഗമായാണ്​ നിർദേശം. 

വിവിധ സർക്കാർ വിഭാഗങ്ങളും ഒാഫീസുകളും ഏജൻസികളും പുതിയ കാറുകൾ വാങ്ങുന്നതിനായി നൽകുന്ന ശിപാർശകൾ പുനഃപരിശോധന നടത്തണമെന്ന്​ ഉദ്യോഗസ്​ഥർക്ക്​ ഒൗദ്യോഗികമായി നൽകിയ നിർദേശത്തിൽ പറയുന്നു.​  അനാവശ്യ നവീകരണപ്രവർത്തനങ്ങളും കെട്ടിടങ്ങൾ പുതുക്കിപണിയുന്നതും നിരുത്സാഹപ്പെടുത്തണം. 

 യോഗത്തിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന് ജൂൺ ഒന്നിന്​​ സംസ്​ഥാനത്തെ മുഴുവൻ ഉദ്യോഗസ്​ഥൻമാർക്കും നിർദ്ദേശം നൽകിയിരുന്നു. ചില ഉദ്യോഗസ്​ഥർ യോഗത്തിനി​െട മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്​ സുപ്രധാന കാര്യങ്ങളെ കുറിച്ചുള്ള ചർച്ചകളെ ബാധിക്കുന്നതായി ചൂണ്ടിക്കാണിച്ചാണ്​ നിർ​േദശം.

മെയ്​ 23ന്​ കർണാടക മുഖ്യമന്ത്രിയായി അധികാരമേറ്റ്​ പതിനൊന്നാമത്തെ ദിവസമാണ്​ സുപ്രധാനമായ ചെലവു ചുരുക്കൽ നിർദേശം കൊണ്ടു വന്നത്​.

Tags:    
News Summary - Kumaraswamy instructs officials to cut down unnecessary expenditure-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.