ജിദ്ദ വിമാനത്താവള ജീവനക്കാരനായ കോഴിക്കോട് സ്വദേശി മരിച്ചു

ജിദ്ദ: കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജീവനക്കാരനായ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. അത്തോളി കൊങ്ങന്നൂർ കിഴക്കേക്കര താഴെ കുന്നുമ്മൽ കെ. മനേഷ് (മിഥുൻ -33) ആണ് മരിച്ചത്. വിമാനത്താവളത്തിൽ എസ്.ജിഎസ് ഗ്രൗണ്ട് ഹാൻഡ്ലിങ് സ്ഥാപനത്തിൽ ബാഗേജ് ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. 

കഴിഞ്ഞ മാസം 24ന് വൈകീട്ട് ഏഴ് മണിയോടെ ജോലിക്കിടെ അസ്വസ്ഥത അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയും ചെയ്തതിനെ തുടർന്ന് മനേഷിനെ വിമാനത്താവളത്തിലെ ക്ലിനിക്കിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്കായി സൗദി ജർമ്മൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ മസ്തിഷ്കാഘാതം സംഭവിച്ചതാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരണം.

2015ലാണ് ജിദ്ദ വിമാനത്താവളത്തിൽ മനേഷ് ജോലിയിൽ പ്രവേശിച്ചത്. കോവിഡ് സമയത്ത് നാട്ടിൽ പോയതിന് ശേഷം തിരിച്ചുവരാൻ സാധിക്കാതെ ഒന്നര വർഷത്തിന് ശേഷം കഴിഞ്ഞ മാസം ഒന്നാം തീയതിയാണ് ഇദ്ദേഹം വീണ്ടും ജോലിക്കായി തിരിച്ചെത്തിയത്.

പിതാവ്: മോഹനൻ. മാതാവ്: പുഷ്പ. ഭാര്യ: അനഘ. മകൻ: വിനായക് (ഒരു വയസ്). സഹോദരി: മഹിഷ വിജീഷ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

Tags:    
News Summary - Kozhikode native employee of Jeddah Airport died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.