?????????????? ??????????????? ??????? ??.??.?? ?????????????????? ?????

കൊൽക്കത്ത റാലിക്ക്​ ട്രെയിനിൽ ആളെയിറക്കി ബി.ജെ.പി; ട്രെ​യി​ൻ വാ​ട​ക 53 ല​ക്ഷം

കൊ​ൽ​ക്ക​ത്ത: മ​മ​ത ബാ​ന​ർ​ജി​യെ മു​ട്ടു​കു​ത്തി​ക്കാ​ൻ വി​യ​ർ​പ്പൊ​ഴു​ക്കു​ക​യാ​ണ്​ ബി.​ജെ.​പി. ഇ​തി​​ ​െൻറ ഭാ​ഗ​മാ​യി ബു​ധ​നാ​ഴ്​​ച ന​ട​ന്ന പാ​ർ​ട്ടി റാ​ലി​ക്ക്​ വി​ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ​ നി​ന്ന്​ ആ​ളെ​യി​റ​ക്ക ി​യ​ത് വാ​ട​ക​ക്കെ​ടു​ത്ത​ നാ​ലു​ ട്രെ​യി​നു​ക​ളി​ലാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത റാ​ലി​യി​ൽ ഝ​ർ​ഗ്രാം, ലാ​ൽ​ഗോ​ള, പു​രു​ലി​യ, രാം​പു​ർ​ഘ​ട്ട്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി ആ​ളെ​യി​റ​ക്കി​യ ട്രെ​യി​നു​ക​ൾ​ക്ക്​ 53 ല​ക്ഷം രൂ​പ വാ​ട​ക​യാ​യി ന​ൽ​കി​യ​താ​യി റെ​യി​ൽ​വേ അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച്​ ബം​ഗ്ലാ പ​ത്ര​മാ​യ ആ​ന​ന്ദ​ബ​സാ​ർ പ​ത്രി​ക റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

കൊ​ൽ​ക്ക​ത്ത​യി​ലെ ബ്രി​ഗേ​ഡ്​ പ​രേ​ഡ്​ ഗ്രൗ​ണ്ടി​ലാ​ണ്​ ​ബി.​ജെ.​പി റാ​ലി​യെ മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത​ത്. ജ​നു​വ​രി​യി​ൽ ഇ​വി​ടെ മ​മ​ത ബാ​ന​ർ​ജി സം​ഘ​ടി​പ്പി​ച്ച പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ റാ​ലി ദേ​ശീ​യ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ബു​ധ​നാ​ഴ്​​ച കൂ​ച്ച്​​ബി​ഹാ​റി​ൽ ന​ട​ന്ന തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ റാ​ലി​യെ മ​മ​ത​യും അ​ഭി​സം​ബോ​ധ​ന ചെ​യ്​​തു.

Tags:    
News Summary - Kolkata BJP Rally Train Rent -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.