കോയമ്പത്തൂർ: നീലഗിരി ജില്ലയിലെ കോത്തഗിരിക്ക് സമീപം മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിെൻറ നിയന്ത്രണമേറ്റെടുക്കാൻ ശശികല കുടുംബത്തിെൻറ രഹസ്യനീക്കം. എസ്റ്റേറ്റിലെ ആക്രമണവും കവർച്ചയും ഇതിെൻറ ഭാഗമാണെന്നാണ് സംശയം.
ഏപ്രിൽ 23ന് രാത്രി ജയലളിതയുടെ മുൻ ഡ്രൈവർ കനകരാജ് അയച്ച ക്വേട്ടഷൻ സംഘം ജയലളിതയുടെ മുറിയിൽ മൂന്ന് സ്യൂട്ട്കേസുകളിൽ സൂക്ഷിച്ച പ്രമാണപത്രങ്ങൾ കൊണ്ടുപോയി നശിപ്പിച്ചതായാണ് ആരോപണമുയർന്നിരിക്കുന്നത്. തെൻറ കാലശേഷം എസ്റ്റേറ്റിലെ വരുമാനം സേവനപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്ന് ജയലളിത ഒസ്യത്ത് എഴുതിവെച്ചിരുന്നതായും ഇത് നശിപ്പിക്കുകയായിരുന്നു ശശികലയുടെ കുടുംബാംഗങ്ങളടങ്ങുന്ന മന്നാർഗുഡി മാഫിയയുടെ ലക്ഷ്യമെന്നുമാണ് ആക്ഷേപം. മൂന്ന് സ്യൂട്ട്കേസുകൾ തുറന്ന നിലയിലായിരുന്നെന്ന് പൊലീസ് സമ്മതിച്ചിരുന്നു. കനകരാജിനെ നിയോഗിച്ചതും ഇൗ മാഫിയ സംഘമാണെന്ന് കരുതപ്പെടുന്നു. എന്നാൽ, ഇക്കാര്യങ്ങളൊന്നും അറസ്റ്റിലായ പ്രതികളിൽനിന്ന് അറിവായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ജയലളിതയുടെ കാലത്ത് നിയമിച്ച മാനേജരാണ് ഇപ്പോൾ തേയിലതോട്ടം, ടീ കമ്പനി, ബംഗ്ലാവ് എന്നിവയുടെ മേൽനോട്ടം വഹിക്കുന്നത്.
ജയലളിത, ശശികല, ഇളവരശി തുടങ്ങിയവർ പ്രതികളായ അവിഹിത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് പൊലീസ് (അഴിമതി നിരോധന വിഭാഗം) കോടതിയിൽ സമർപ്പിച്ച സ്വത്തുക്കളുടെ പട്ടികയിൽ 166ാം നമ്പരായാണ് 900 ഏക്കർ വിസ്തൃതിയുള്ള കോടനാട് ടീ എസ്റ്റേറ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്. എസ്റ്റേറ്റിൽ അത്യാധുനിക സംവിധാനങ്ങളോടെ 48,000 ചതുരശ്രഅടി വിസ്തീർണത്തിൽ 99 മുറികളോടെ നിർമിച്ച ‘വൈറ്റ് മാൻഷൻ’ ഹൗസിലാണ് കവർച്ച നടന്നത്. ജയലളിതയുടെ മരണത്തെയും തുടർന്നുണ്ടായ സുപ്രീംകോടതിവിധിക്കും ശേഷം എസ്റ്റേറ്റ് ബംഗ്ലാവ് പൂട്ടിയ നിലയിലാണ്. ശശികല, ഇളവരശി, ടി.ടി.വി. ദിനകരൻ എന്നിവർ ജയിലിലായ സാഹചര്യത്തിലാണ് സ്വത്തുക്കൾ കൈക്കലാക്കാൻ ശശികല കുടുംബത്തിൽ കിടമത്സരം നടക്കുന്നതെന്ന് റിപ്പോർട്ടുണ്ട്.
ജയലളിതയുടെ കോടികൾ വിലമതിക്കുന്ന സ്വത്തുക്കളുടെ യഥാർഥ അവകാശികളാരെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്. രക്തബന്ധമുള്ള കുടുംബാംഗങ്ങൾക്കാണ് അവകാശമെന്ന് ഒരു വിഭാഗം നിയമ വിദഗ്ധർ പറയുന്നു. ജയലളിതയുടെ ജ്യേഷ്ഠൻ ജയറാമിെൻറ മക്കളായ ദീപക്, ദീപ എന്നിവരാണിവർ. ജയലളിത ജീവിച്ചിരിക്കെതന്നെ ഇവരെ പോയസ്ഗാർഡനിൽനിന്ന് അകറ്റിനിർത്താൻ ശശികല കുടുംബം ശ്രദ്ധിച്ചിരുന്നു.
ചികിത്സയിൽ കഴിയുേമ്പാഴും ദീപക്ക് പ്രവേശനം നിഷേധിച്ചു. ശശികലക്കൊപ്പം ജയലളിതയുടെ അനന്തരാവകാശിയെന്ന നിലയിൽ അന്ത്യകർമം നടത്തിയത് ദീപക്കായിരുന്നു. എന്നാൽ, ഇപ്പോഴും ഇവരെ പോയസ്ഗാർഡനിലേക്ക് അടുപ്പിക്കുന്നില്ല. സ്വത്തിൽ അവകാശവാദമുന്നയിച്ച് ദീപ നിയമനടപടി സ്വീകരിച്ചുതുടങ്ങിയതായും പറയുന്നു. ഹൈദരാബാദിലെ മുന്തിരിത്തോട്ടം, പോയസ്ഗാർഡൻ, ശിറുതാവൂർ ബംഗ്ലാവ് തുടങ്ങി ജയലളിതയുടെ മിക്ക സ്വത്തുക്കളും ശശികല കുടുംബം കൈക്കലാക്കിയതായാണ് സംശയം ഉയർന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.