ജയ്പുർ: രാജസ്ഥാനിൽ ഇൗവർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നാഷനൽ പീപ്ൾസ് പാർട്ടി (എൻ.പി.പി) എം.എൽ.എ കിരോഡി ലാൽ മീണ വീണ്ടും ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചു. 2008ലാണ് ഇദ്ദേഹം ബി.ജെ.പി വിട്ടത്. മീണ സമുദായത്തിെൻറ നേതാവായ കിരോഡി ലാൽ, ജലവിഭവ മന്ത്രി രാം പ്രതാപുമായി കൂടിയാലോചിച്ചാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. വീട്ടിലേക്കുള്ള മടങ്ങിവരവാണ് തന്നെ സംബന്ധിച്ച് ബി.ജെ.പിയിൽ ചേരലെന്ന് യോഗത്തിനുശേഷം മീണ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി ദേശീയ നേതൃത്വത്തെ ഇക്കാര്യം ധരിപ്പിച്ചതായും നേതാക്കൾ തിരക്കിലായതിനാൽ തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബി.െജ.പി സംസ്ഥാന പ്രസിഡൻറ് അശോക് പർണമി പറഞ്ഞു. എൻ.പി.പിക്ക് മീണയടക്കം നാലു എം.എൽ.എമാരാണുള്ളത്. അതിൽ മൂന്നുപേർ മേയിൽ ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചിരുന്നു. ബി.ജെ.പി വിട്ട ശേഷം 2009 ൽ മീണ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിച്ച് വിജയിച്ചത്. 2013ൽ എൻ.പി.പിയിൽ ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.