മുംബൈ: ടെലിവിഷൻ പരസ്യമാർക്കറ്റിൽ ജനപ്രിയ ക്രിക്കറ്റർ എം.എസ്. ധോണിയെ പിന്തള്ളി എട്ടു ശതമാനത്തിന്റെ പരസ്യ ഷെയറുമായി കിങ് ഖാൻ. ഏഴ് ശതമാനവുമായി ധോണിയാണ് തൊട്ടു പിന്നിൽ. 2025 ജനുവരി മുതൽ ജൂൺ വരെയുള്ള ടാം മീഡിയ റിസർച്ചിന്റെ കണക്കാണിത്.
അക്ഷയ് കുമാർ, രൺവീർ സിങ്, അമിതാബ് ബച്ചൻ, അനന്യ പാണ്ഡെ, രൺബീർ കപൂർ, അനുഷ്ക ശർമ, രാഹുൽ ദ്രാവിഡ്, വിരാട് കോഹ്‌ലി എന്നിവരാണ് ടോപ് ടെണ്ണിലുള്ള സെലിബ്രിറ്റികൾ.
എന്നാൽ ഏറ്റവും കൂടുതൽ ബ്രാൻഡുകൾക്കായി പരസ്യ താരമായി പ്രത്യക്ഷപ്പെട്ടത് എം. എസ് ധോണി തന്നെ. 43 ബ്രാൻഡുകളുടെ പരസ്യത്തിലാണ് ധോണി പ്രത്യക്ഷപ്പെടുന്നത്. 35 ബ്രാൻഡുകൾക്കാണ് ഷാരൂഖ് ഖാൻ പ്രത്യക്ഷപ്പെടുന്നത്. ബിഗ് ബി 28 ബ്രാൻഡുകളുടെ മോഡലായി രംഗത്ത് വരുന്നു.
ടെലിവിഷനിൽ വരുന്ന 29 ശതമാനം പരസ്യങ്ങളിലും സെലിബ്രിറ്റികളാണ് പ്രത്യക്ഷപ്പെടുന്നത്. ഇതിൽ 74 ശതമാനവും സിനിമാ താരങ്ങളാണ്. നാലു ശതമാനം സ്പോർട്ട്സ് താരങ്ങളും മൂന്നു ശതമാനം ടെലിവിഷൻ താരങ്ങളും അഭിനയിക്കുന്നു.
എന്നാൽ സെലിബ്രിറ്റികളുടെ സാന്നിധ്യം പരസ്യത്തിൽ വർഷാവർഷം കുറഞ്ഞുവരികയാണെന്ന് കണക്കുകൾ കാണിക്കുന്നു. ഭക്ഷ്യ-പാനീയങ്ങളുടെ പരസ്യത്തിലാണ് സെലിബ്രിറ്റികൾ ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടത്.
ദീപിക പദുക്കോൺ - രൺവീർ സിങ്, അനുഷ്ക ശർമ - വിരാട് കോഹ്‌ലി എന്നീ താരദമ്പതികളായിരുന്നു ഏറ്റവും കൂടുതൽ പരസ്യങ്ങളിൽ തിളങ്ങിയ ദമ്പതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.