ന്യൂഡൽഹി: മോദി സർക്കാരിന്‍റെ ദുർഭരണം മൂലം രാജ്യം നേര്ടുന്ന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, വിദേശനയ വെല്ലുവിളികളെ നേരിടാൻ പ്രതിപക്ഷ നേതാക്കൾ ഐക്യം ശക്തിപ്പെടുത്തണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇൻഡ്യ സഖ്യത്തിന്‍റെ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കവെയാണ് ഖാർഗെ നേതാക്കളോട് ഇക്കാര്യം പറഞ്ഞത്.
23 പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. ഏപ്രിൽ 17ന് ലോക്സഭയിൽ നടന്ന പ്രതിപക്ഷത്തിന്‍റെ സംയുക്ത നടപടി പരാമർശിച്ചുകൊണ്ട് ഇന്ത്യ മുന്നണിയുടെ ഐക്യത്തെ കുറിച്ച് ഖാർഗെ പറഞ്ഞു. സർക്കാരിന്‍റെ ഡീലിമിറ്റേഷൻ ബില്ലിനെ പരാജയപ്പെടുത്താൻ സഖ്യകക്ഷികൾ ഉറച്ചു നിന്നതിനെ ഖാർഗെ പ്രശംസിച്ചു. ഇനി നമ്മൾ ആ മനോഭാവം കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടു പോവണം. രാജ്യം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ഐക്യ പ്രതിപക്ഷം ആവശ്യമാണെന്ന് ഖാർഗെ കൂട്ടിച്ചേർത്തു.
എസ്.ഐ.ആർ കാരണം രാജ്യത്തെ ലക്ഷക്കണക്കിന് ആളുകൾക്കാണ് വോട്ടവകാശം നഷ്ടപ്പെട്ടതെന്നും, കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഉപദ്രവിക്കുന്നുവെന്നും ഖാർഗെ പറഞ്ഞു. തമിഴ്നാട്ടിലെ ഭരണകക്ഷിയായ ടി.വി.കെക്ക് എം.പിമാർ ഇല്ലാഞ്ഞതിനാലാണ് മുന്നണി യോഗത്തിലേക്ക് ക്ഷണിക്കാത്തതെന്ന് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.