ഗുജറാത്തിൽ മോദി ആപ്പിന് ​രണ്ട് ശതമാനം വോട്ട് നൽകിയെന്ന് കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സി.ബി.ഐയെ നിയോഗിച്ച പ്രധാനമന്ത്രിയുടെ തന്ത്രം ബി.ജെ.പിക്ക് തന്നെ തിരിച്ചടിയായെന്ന് അരവിന്ദ് കെജ്രിവാൾ. മനീഷ് സിസോദിയക്കെതിരായ സി.ബി.ഐ റെയ്ഡ് നടക്കുന്നത് വരെ ഗുജറാത്തിൽ ആപ്പിന് നാല് ശതമാനം വോട്ടായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സിസോദിയയെ അറസ്റ്റ് ചെയ്തതോടെ അത് ആറ് ശതമാനമായി ഉയർന്നുവെന്ന് കെജ്രിവാൾ പറഞ്ഞു. ഗുജറാത്തിൽ ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങവെയാണ് കെജ്രിവാളിന്റെ പരാമർശം.

ഓപറേഷൻ താമര പരാജയപ്പെട്ടുവെന്ന് തെളിയിക്കാൻ നാം ഇന്ന് സഭയിൽ വിശ്വാസവോട്ട് നേടി. നമ്മുടെ ഒരു എം.എൽ.എ പോലും കൂറുമാറിയില്ല. 62 എം.എൽ.എമാരിൽ 59 പേരും വിശ്വാസവോട്ടെടുപ്പിന് എത്തി. മൂന്നു പേർ ഹാജരായില്ല. അതിൽ രണ്ട് പേർ വിദേശത്താണ്. ഒരാൾ ജയിലിലുള്ള സത്യേന്ദ്ര ജയിനാണ്. 58 വോട്ടുകൾ ലഭിച്ചു. 59 ാമത്തെയാൾ സ്പീക്കറാണ്.

സംസ്ഥാന​ത്തെ സർക്കാർ സ്കൂളുകൾ ആപ്പ് സർക്കാർ കൂടുതൽ നവീകരിച്ചിട്ടുണ്ട്. എന്റെ രണ്ട് മക്കളും ഐ.ഐ.ടിയിലാണ് പഠിക്കുന്നത്. ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും ഇതേ തരത്തിൽ വിദ്യാഭ്യാസം ലഭിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് - കെജ്രിവാൾ പറഞ്ഞു. 

Tags:    
News Summary - Kejriwal said that Modi gave 2 percent votes for the app in Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.