പട്ന: അസാധാരണ പോരാട്ടത്തിനാണ് ബിഹാറിലെ സിവാൻ മണ്ഡലം സാക്ഷ്യംവഹിക്കുന്നത്. കൊ ലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ആർ.ജെ.ഡി നേതാവ് മുഹമ്മദ് ശഹാബു ദ്ദീെൻറ ഭാര്യ ഹേന ശഹാബും, മുപ്പതോളം ക്രിമിനൽ കേസുകളിലും തട്ടിക്കൊണ്ടുപോകൽ, കൊള്ള ത ുടങ്ങിയ കേസുകളിലും പ്രതിയായ അജയ് സിങ്ങിെൻറ ഭാര്യയും ജെ.ഡി.യു സ്ഥാനാർഥിയുമായ ക വിത സിങ്ങും തമ്മിലാണ് പ്രധാനപോരാട്ടം.
2009ൽ ശഹാബുദ്ദീനെ സുപ്രീംകോടതി വിലക്കിയ തിനെ തുടർന്ന് രാഷ്ട്രീയത്തിൽ കുടുംബത്തിെൻറ അപ്രമാദിത്വം തുടരാനാണ് അദ്ദേഹത്ത ിെൻറ ഭാര്യ ഹേന ശഹാബ് തെരഞ്ഞെടുപ്പ് േഗാദയിലിറങ്ങുന്നത്.
ഇത് മൂന്നാം തവണയാണ് ആർ.ജെ.ഡി ടിക്കറ്റിൽ ഹേന മത്സരിക്കുന്നത്. 2009ലും 2014ലും ഒാം പ്രകാശ് യാദവിനോട് തോറ്റു.
1990ൽ സ്വതന്ത്ര എം.എൽ.എ ആയി ജയിക്കുകയും, പിന്നീട് മൂന്നുതവണ ലോക്സഭ എം.പിയാവുകയും ചെയ്ത ശഹാബുദ്ദീൻ, ഒരു സമാന്തര ഭരണകൂടംതന്നെ സിവാനിലുണ്ടാക്കിയിരുന്നു. നിലവിൽ ശേഷി കുറഞ്ഞുകൊണ്ടിരിക്കുന്ന ആ സാമ്രാജ്യത്തിെൻറ കരുത്ത് ഏതുവിധേനയും തിരിച്ചുപിടിക്കാനാണ് ഹേന ഇറങ്ങുന്നത്. ശഹാബുദ്ദീെൻറ അനുയായിയായിരുന്നു അജയ് സിങ്. സ്വന്തമായൊരു അധോലോക സാമ്രാജ്യം ലക്ഷ്യമിട്ട് ‘ഗുരു’വുമായി തെറ്റിപ്പിരിഞ്ഞു.
ശഹാബുദ്ദീെൻറ സംഘത്തിലെ അംഗമായിരുന്ന ബി.കെ. യാദവിനെ കൊന്നാണ് തെൻറ വെല്ലുവിളി അജയ് സിങ് വ്യക്തമാക്കിയത്.
2002നും 2007നുമിടയിൽ സിവാനിലെ ക്രിമിനൽ രംഗത്ത് പേരെടുത്ത അജയ് സിങ്ങിന് പക്ഷേ, രാഷ്ട്രീയ പ്രവേശനം എളുപ്പമായിരുന്നില്ല. അമ്മ ജഗ്മതോ ദേവി ജെ.ഡി.യു എം.എൽ.എയായിരുന്നു. 2011 ജൂണിൽ അവരുടെ നിര്യാണത്തെ തുടർന്ന് ദരൗന്ധ നിയമസഭ മണ്ഡലത്തിൽനിന്നു മത്സരിക്കാൻ ജെ.ഡി.യു ടിക്കറ്റ് തേടി പാർട്ടി പ്രസിഡൻറ് നിതീഷ് കുമാറിനെ സമീപിച്ചപ്പോൾ നിരാശയായിരുന്നു ഫലം. പകരം, നിതീഷ് കുമാർ മറ്റൊരു വഴി ഉപദേശിച്ചു: വിവാഹം കഴിച്ചാൽ ഭാര്യയെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കാം. വോട്ടർപട്ടികയിൽ പേരുള്ള, 25ന് മുകളിൽ പ്രായമുള്ള, തെരഞ്ഞെടുപ്പ് കമീഷെൻറ തിരിച്ചറിയൽ കാർഡുള്ള യുവതികളിൽനിന്നും വിവാഹാലോചനകൾ തേടുന്നു എന്നൊരു പത്രപരസ്യം കൊടുത്തു.
15 അപേക്ഷകരിൽനിന്ന് കവിത സിങ്ങിനെ തെരഞ്ഞെടുക്കലും, തൊട്ടുപിന്നാലെ അവരെ നിയമസഭയിലെത്തിക്കുന്നതും അതേവർഷംതന്നെ നടന്നു. പിന്നീട് 2015ൽ അവർ നിയമസഭയിലെത്തി. യാദവരും മുസ്ലിംകളുമാണ് സിവാനിലെ ഭൂരിപക്ഷം.
യാദവർ കൂടുതൽപേരും സി.പി.െഎ-എം.എല്ലിനെയും ബി.ജെ.പിയെയും പിന്തുണക്കുന്നവരാണ്. യാദവ-മുസ്ലിം െഎക്യത്തിലാണ് ആർ.ജെ.ഡി കണ്ണുവെക്കുന്നത്. ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിെൻറ ജന്മസ്ഥലമെന്ന ഖ്യാതി കൂടി പേറുന്ന പ്രദേശമാണ്.
ക്രിമിനൽ രാജാക്കന്മാരുടെ ഭാര്യമാരിലൊരാൾ ജയിച്ചാൽ, മണ്ഡലത്തിെൻറ പ്രതിച്ഛായ മാറ്റാൻ ശ്രമിക്കുമോ എന്നതാണ് വോട്ടർമാരുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.