വിനോദസഞ്ചാരികൾക്കായി വീണ്ടും തുറന്ന്​ കശ്​മീർ

ശ്രീനഗർ: വിനോദസഞ്ചാരികൾക്ക്​ കശ്​മീരിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിച്ചു. ഗവർണർ സത്യപാൽ മാലിക്കിൻെറ നിർദേശത്തെ തുടർന്നാണ്​ കശ്​മീരിൽ വീണ്ടും വിനോദസഞ്ചാരികളെ അനുവദിക്കുന്നത്​. ആഗസറ്റ്​ രണ്ടിന്​ തീവ്രവാദ ഭീഷണിയുണ്ടെന്ന്​ അറിയിച്ചാണ്​ കശ്​മീരിൽ നിന്ന്​ വിനോദസഞ്ചാരികളെ മാറ്റിയത്​. എന്നാൽ, ഇതിന്​ പിന്നാലെ കശ്​മീരിന്​ പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കൾ 370 കേന്ദ്രസർക്കാർ റദ്ദാക്കി.

വാർത്താ വിനിമയ സൗകര്യങ്ങളൊന്നുമില്ലാതെ വിനോദസഞ്ചാരികൾക്ക്​ എങ്ങനെയാണ്​ കശ്​മീരി​ലെത്തുകയന്ന്​ നാഷണൽ കോൺഫറൻസ്​. കശ്​മീരിലെ സമ്പദ്​വ്യവസ്ഥ താളം തെറ്റിയിരിക്കുകയാണെന്നും ഇത്​ വിനോദ സഞ്ചാരത്തെ ബാധിക്കുമെന്നും നാഷണൽ കോൺഫറൻസ്​ വ്യക്​തമാക്കി.

അതേസമയം, കശ്​മീരിൽ കോളജുകൾ വീണ്ടും തുറക്കാനുള്ള കേന്ദ്രസർക്കാറിൻെറ നീക്കം പരാജയപ്പെട്ടു. കോളജുകൾ തുറന്നിട്ടും ഭൂരിപക്ഷം വിദ്യാർഥികളും ക്ലാസുകളിലെത്തിയില്ല.

Tags:    
News Summary - Kashmir opens for tourists two months after travel ban-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.