ശ്രീനഗർ: തെക്കൻ കശ്മീരിെല പുൽവാമ ജില്ലയിൽ തീവ്രവാദികളെന്ന് സംശയിക്കുന്ന സംഘം രണ്ടു മണിക്കൂറിനിടെ രണ്ട് ബാങ്കുകൾ കൊള്ളയടിച്ചു. ലക്ഷക്കണക്കിന് രൂപ കൊള്ളസംഘം കടത്തിക്കൊണ്ടു പോയതായി പൊലീസ് പറഞ്ഞു. ഉച്ചക്ക് 1.50ന് ഇ.ഡി.ബി ബാങ്കിെൻറ വാഹിബാഗ് ശാഖയിലെത്തിയ നാലംഗ സായുധ സംഘം ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി നാലു ലക്ഷത്തോളം രൂപ തട്ടിയെടുത്തു. സായുധസംഘം സ്ഥലം വിട്ട ഉടനെ ബാങ്ക് അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് കുതിച്ചെത്തി തിരച്ചിൽ തുടങ്ങി.
ജമ്മു ആൻഡ് കശ്മീർ ബാങ്കിെൻറ നെഹാമ ബ്രാഞ്ചിൽ 3.20നാണ് കൊള്ള നടന്നത്. സായുധ സംഘമെത്തി പണം കവരുകയായിരുന്നു. നഷ്ടപ്പെട്ട തുക കണക്കാക്കിവരുന്നതേയുള്ളൂ. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതോടെ കശ്മീർ താഴ്വരയിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നാല് ബാങ്കുകളിൽ കവർച്ച നടന്നു.
തെക്കൻ കശ്മീരിലെ കുൽഗാമിൽ തിങ്കളാഴ്ച അഞ്ച് പൊലീസുകാരടക്കം ഏഴുപേരെ വെടിവെച്ചുകൊന്ന് ബാങ്കിലേക്കുള്ള വാനിൽനിന്ന് പണം കൊള്ളയടിച്ച കേസിലെ പ്രതിയെന്ന് കരുതുന്ന ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദി ഉമർ മജീദിെനക്കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് 10 ലക്ഷം രൂപ പ്രഖ്യാപിച്ചു. കുൽഗാം ജില്ലയിൽ പലയിടത്തായി ഇയാളുടെ ചിത്രമുള്ള പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. കുൽഗാമിലെ സുചി ഗ്രാമത്തിലാണ് 22കാരനായ ഉമറിെൻറ വീട്. കഴിഞ്ഞ വർഷമാണത്രെ ഇയാൾ തീവ്രവാദ ഗ്രൂപ്പിൽ ചേർന്നത്. ബാങ്ക് പണം തട്ടിയെടുത്ത സംഭവത്തിൽ ഇസ്ഹാഖ് പല്ല എന്നയാൾക്കും പങ്കുണ്ടെന്ന് െപാലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.