യു.പിയിൽ വീണ്ടും സംഘർഷത്തിന് നീക്കം; പള്ളിയുടെ കവാടത്തിന് തീയിട്ടു

ഗഞ്ച്ദുവാര: ഉത്തർപ്രദേശിലെ കാ​സ്​​ഗ​ഞ്ചിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സാമൂഹ്യ വിരുദ്ധർ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ യു.പിയിലെ ഗഞ്ച്ദുവാരയിൽ സ്ഥിതി ചെയ്യുന്ന പള്ളിയുടെ കവാടത്തിന് സാമൂഹ്യ വിരുദ്ധർ തീയിട്ടു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തീ അണച്ചതായി എസ്.പി പിയൂഷ് ശ്രീവാസ്തവ അറിയിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. 

സ്ഥലത്തെത്തിയ ജില്ലാ മജിസ്ട്രേറ്റ് ആർ.പി സിങ് സ്ഥിതിഗതികൾ വിലയിരുത്തി. പടിഞ്ഞാറൻ യു.പി നഗരമായ ഗഞ്ച്ദുവാരയിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവം തടയുന്നതിൽ വീഴ്ച വരുത്തിയ പൊലീസ് കോൺസ്റ്റബിൾമാരായ ഹരിശരൻ, നാഗേന്ദ്ര എന്നിവരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

റിപ്പബ്ലിക് ദിനത്തിൽ ബി.ജെ.പി വിദ്യാർഥി സംഘടനയായ എ.ബി.വി.പി നടത്തിയ തിരംഗ് യാത്രയാണ് യു.പിയിലെ കാ​സ്​​ഗ​ഞ്ചിൽ വ​ർ​ഗീ​യ ക​ലാ​പ​ത്തിന് വഴിവെച്ചത്. പാ​കി​സ്​​താ​നോ​ട്​ ഏ​റ്റു​മു​ട്ടി മാ​തൃ​രാ​ജ്യ​ത്തി​നു ​വേ​ണ്ടി വീ​ര​ച​ര​മം പ്രാ​പി​ച്ച പ​രം​വീ​ർ അ​ബ്​​ദു​ൽ ഹ​മീ​ദിന്‍റെ പേ​രി​ലു​ള്ള ചൗ​ക്കി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ന്ന​വ​രോ​ട്​​ ഇ​ന്ത്യ​യി​ൽ ജീ​വി​ക്ക​ണ​മെ​ങ്കി​ൽ പാ​കി​സ്താ​ൻ മു​ർ​ദാ​ബാ​ദ്​ വി​ളി​ക്ക​ണ​മെ​ന്നും വ​ന്ദേ​മാ​ത​രം ചൊ​ല്ല​ണ​മെ​ന്നും, അ​ല്ലെ​ങ്കി​ൽ ഖ​ബ​ർ​സ്​​ഥാ​നി​ൽ പോ​കേ​ണ്ടി​ വ​രു​മെ​ന്നും പ​റ​ഞ്ഞ്​ ഹി​ന്ദു​ത്വ പ്ര​വ​ർ​ത്ത​ക​രാണ് സം​ഘ​ർ​ഷമുണ്ടാക്കിയത്. സം​ഘ​ർ​ഷത്തിൽ ഒ​രാൾ കൊല്ലപ്പെടുകയും അക്രമികൾ വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളും ചാ​മ്പ​ലാ​ക്കു​ക​യും ചെ​യ്​​തു. 

Tags:    
News Summary - Kasganj: Tension resurfaces as place of worship gate set afire -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.